ഒന്നോ രണ്ടോ വട്ടം അറിയാതെ മൂത്രം പോയാല്‍ ഉടന്‍ ചികിത്സ തേടേണ്ട ആവശ്യമില്ല. എന്നാല്‍ അത് നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ പിന്നെ ചികിത്സ വൈകരുത്. അനിയന്ത്രിത മൂത്രം പോക്കുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് .

  • മൂത്രസഞ്ചി താഴേക്ക് തള്ളുന്നതിലൂടെ അടിക്കടി മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുകയും ചെറിയ സമര്‍ദം ഉണ്ടായാല്‍ പോലും മൂത്രം പോകുകയും ചെയ്താല്‍ ചികിത്സ ആവശ്യമാണ്.
  • ചെറിയ തള്ളലാണെങ്കില്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ അധികമാകുന്നത് തടയാം.
  • മൂത്രസഞ്ചി കയറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്കു ശേഷവും അടിവയറിനു സമ്മര്‍ദമേല്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്.
  • അമിത ചുമ,തുമ്മല്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സിച്ചു മാറ്റുക.
  • അമിതഭാരം എടുക്കാതിരിക്കുക.
  • മലശോധനാസമയത്ത് അമിതബലം പിടിക്കുന്നത് നന്നല്ല.
  • മലബന്ധംവരാതെ ശ്രദ്ധിക്കുക.
  • മൂത്രസഞ്ചിയുടെ തളളല്‍ ലൈംഗിക ജീവിതത്തിന് ഒരിക്കലും തടസം നില്‍ക്കുന്നില്ല.
  • ഓര്‍ക്കുക, മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം നന്നല്ല.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ്,  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)