വേണ്ട അളവില്‍ മൂത്രം ഉണ്ടെങ്കില്‍ പോലും കല്ല്‌ ഉണ്ടാവാന്‍ ഉള്ള വേറെ ചില കാരണങ്ങള്‍ ഉണ്ട്. 2.5 തൊട്ടു 3 ലിറ്റര്‍ വരെ മൂത്രം ഒഴിച്ചാല്‍ പോലും ചില അസുഖങ്ങള്‍ കാരണം മൂത്രത്തില്‍ എത്തുന്ന ലവണങ്ങളുടെ അളവ് വളരെ കൂടുതലായി എന്ന് കരുതൂ, അപ്പോഴും യഥാര്‍ത്ഥത്തില്‍ ഉണ്ടാവുന്നത് മൂത്രം കുറവായ പോലെ ഉള്ള ഒരു അവസ്ഥയാണ്.

അളവ് സാധാരണ പോലെ ആണെങ്കിലും സാന്ദ്രത കൂടുതല്‍ ആയിരിക്കും എന്ന് ചുരുക്കം. ഇത്തരം അസുഖങ്ങള്‍ ചിലത് പാരമ്പര്യമായി കിട്ടുന്നവയാണ്‌. ചിലത് മറ്റു ചില രോഗങ്ങള്‍ വഴിയും ജീവിത ശൈലി മൂലവുമാണ്. കല്ല്‌ രൂപപ്പെടുന്നത് തടയാന്‍ വൃക്ക സിട്രേറ്റിനെ ഉപയോഗപ്പെടുത്തുന്നുണ്ട് . ചില ആളുകളില്‍ ജന്മനാ മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് കുറവായിരിക്കും. അത്തരക്കാരിലും കല്ലുണ്ടാവാന്‍ സാധ്യത കൂടും. ഇത്തരം അവസ്ഥകളെ തിരിച്ചറിയല്‍ കല്ലുകളുടെ ചികിത്സയുടെ പ്രധാന ഘടകമാണ്. നിര്‍ഭാഗ്യവശാല്‍ പല രോഗികളിലും അത് നടക്കുന്നില്ല എന്നതാണ് വസ്തുത .

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)