വിവാഹ ജീവിതത്തിൽ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാൽ, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാൽ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാൻ കഴിയാത്തവരാണ്. നവദമ്പതികൾ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിലെങ്കിലും പൂർണാർഥത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. പെണ്‍കുട്ടിക്ക് സമയം ആവശ്യമാണ്‌ എന്ന് പറയുന്നെങ്കില്‍ അത് അനുവദിക്കുക എന്നതും പ്രധാനമാണ്.

വേണ്ടത്ര സമയം എടുത്തിട്ടും ദമ്പതിമാര്‍ക്ക് ലൈംഗീകബന്ധം പൂര്‍ണമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു മടിയും കരുതാതെ തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടറോട് വിവരങ്ങൾ ധരിപ്പിക്കണം. അദ്ദേഹത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണേണ്ടിവരും. ശാരീരിക കാരണങ്ങൾ കൊണ്ടല്‌ളെന്ന് ഉറപ്പുവരുത്തിയാൽ പിന്നീട് തീർച്ചയായും സമീപിക്കേണ്ടത് ക്‌ളിനിക്കൽ സെക്സോളജിസ്റ്റിനെയാണ്.

ദാമ്പത്യ പ്രശ്‌നങ്ങളിൽ 90 ശതമാനവും മനസ്സുമായി ബന്ധപ്പെട്ടതായിരിക്കും. ഉദ്ധാരണക്കുറവ്, ലൈംഗിക വികാരമില്ലായ്മ, രതിയോട് അറപ്പ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം വിവാഹജീവിതത്തിൽ വളരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക താൽപര്യം തോന്നുക അഥവാ സ്വവർഗരതി, കുട്ടികളോട് കൂടുതൽ ലൈംഗിക താൽപര്യമുണ്ടാവുക എന്നിവ രോഗികളുടെ പൂർണ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇവ പരിഹരിക്കാനാകൂ .