പ്രായമേറി വരുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനം ഉള്‍പ്പടെ പല ശാരീരിക-മാനസീക മാറ്റങ്ങളും മനുഷ്യന് സംഭവിക്കുന്നു. പുരുഷന് ഉദ്ധാരണം ലഭിക്കുവാന്‍ പഴയതിലും കൂടുതല്‍ സമയവും ഉത്തേജനവും വേണ്ടിവന്നേക്കാം, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ ലൂബ്രിക്കേഷന് കുറയല്‍, യോനീ വരള്‍ച്ച , യോനീഭിത്തികള്‍ ശോഷിക്കുക, ലൈംഗീകബന്ധം വേദനാജനകമാകുക തുടങ്ങിയ പല മാറ്റങ്ങളും സംഭവിക്കുന്നു.
പ്രായമേറുന്നതോടെ കുറെപ്പേര്‍ക്കെങ്കിലും പ്രമേഹവും സന്ധിവേദനയും രക്താതിസമ്മര്‍ദവും അടക്കമുള്ള രോഗങ്ങളും അധികരിക്കും. മെയ് വഴക്കവും കുറയും . ഇവയെല്ലാം തന്നെ ലൈംഗീകജീവിതത്തെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്.
മുതിര്‍ന്ന പ്രായക്കാരെ സംബന്ധിച്ചിടത്തോളം മുകളില്‍ വിവരിച്ച പ്രശ്നങ്ങള്‍ അതിജീവിച്ചുകൊണ്ടോ , അതിജീവിക്കാന്‍ പറ്റാത്തവയോട് പൊരുത്തപ്പെട്ടുകൊണ്ടോ വേണം ലൈംഗീകആസ്വാദ്വനം നടത്താന്‍.
മക്കളൊക്കെ മാറിത്താമസിക്കുമ്പോള്‍ പലര്‍ക്കും അനുഭവപ്പെടുന്ന എംപ്ടിനെസ് സിന്‍ഡ്രോം ഒരുപരിധി വരെയെങ്കിലും അകറ്റി നിര്‍ത്താനും ദമ്പതികള്‍ തമ്മിലുള്ള സ്നേഹവും അടുപ്പവും ഊഷ്മളമാക്കാനും ലൈംഗീക ജീവിതം സഹായിക്കും. രതിപൂര്വലീലകള്ക്ക് മുന്പത്തേക്കാള് ഏറെ സമയം ചിലവഴിക്കണം. കാരണം പുരുഷന് ഉദ്ധാരണം ലഭിക്കാനും സ്ത്രീക്ക് ലൂബ്രിക്കേഷന് ഉണ്ടാകാനും പതിവിലുമധികം സമയം വേണ്ടിവന്നേക്കാം. ഒരുപക്ഷേ, രതിബന്ധത്തെക്കാള് ഏറെ ആസ്വാദ്യകരമാകുന്നത് പരസ്പ്പരമുള്ള തലോടലുകളും ചുംബനങ്ങളും ഒക്കെയാകാം.

0 Comments