പ്രോസ്റ്റേറ്റ് കാൻസർ വരുന്നതില്‍ അറുപത് ശതമാനം പേർ അറുപത് വയസ്സിന് മുകളിൽ ഉള്ളവരാണ്. ബാക്കിയുള്ളവർ നാല്പതിനും അറുപതിനും ഇടയിൽ പ്രായമുളളവരും. ചെറുപ്പക്കാരിൽ വരുന്ന പ്രോസ്റ്റേറ്റ് കാൻസർ പൊതുവെ അപകടകാരിയാണ്. പാരമ്പര്യവുമായി ബന്ധമുള്ളതുമാണ്.

പാശ്ചാത്യ നാടുകളിൽ പുരുഷൻമാരിൽ ഏറ്റവും അധികമായി കാണപ്പെടുന്ന കാൻസർ ആണ് പ്രോസ്റ്റേറ്റ് കാൻസർ. എട്ടിൽ ഒരാൾക്ക് അയാളുടെ ആയുഷ്ക്കാലത്തിൽ പ്രോസ്റ്റേറ്റ്  കാൻസർ വരാം എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  കാൻസർ രോഗം മൂലം മരണമടയുന്നവരുടെ   കണക്കിൽ രണ്ടാം സ്ഥാനമാണ് ഈ രോഗത്തിന്. അപ്പോൾ നിസാരക്കാരൻ അല്ല ഈ രോഗം.

നേരത്തെ കണ്ടെത്തിയാൽ ഭേദപ്പെടാൻ ഉള്ള  സാധ്യത ഏറെയാണ് ഈ രോഗത്തിന്. വൈകി  കണ്ടെത്തിയാൽ പോലും ചികിത്സകൾ കൊണ്ട് വർഷങ്ങളോളം ജീവിക്കാൻ സാധിക്കുന്ന ഒരു രോഗവുമാണ് ഇത് . പ്രോസ്റ്റേറ്റ്  വീക്കം അഥവാ BPH ന്റെ ലക്ഷണങ്ങൾ ഉള്ളവർ ഒരു യൂറോളജി ഡോക്ടറുടെ സഹായത്തോടെ PSA പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.ഒരിക്കലും അവഗണിക്കരുത്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )