പമ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ ഇംപ്ലാന്റുകള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും ലളിതമായത് കേവലം ദണ്ഡ്പോലെയും എന്നാല്‍ വഴങ്ങുന്നതുമായ രണ്ട് ഇംപ്ലാന്റുകള്‍ ലിംഗത്തിനുള്ളില്‍ ഫിക്സ് ചെയ്ത്വെക്കുന്ന രീതിയാണ്. ആവശ്യാനുസരണം ഉയര്‍ത്തുവാനും താഴ്ത്തുവാനും സാധിക്കുകയും ചെയ്യും.
പമ്പ് ടൈപ്പ് ഇംപ്ലാന്റുകള്‍
ലിംഗത്തിനുള്ളില്‍ വെച്ചുപിടിപ്പിക്കു രണ്ട് ട്യൂബുകളും സംഭരണിയടങ്ങിയ ഒരു പമ്പുമാണ് ഇതിലുള്ളത്. പമ്പ് വൃഷണ സഞ്ചിക്കുള്ളിലും റോഡുകള്‍ ലിംഗത്തിലും വെച്ചുപിടിപ്പിക്കുന്നു. വൃഷണ സഞ്ചിക്കുള്ളിലെ പമ്പ് അമര്‍ത്തുമ്പോള്‍ അതിനുള്ളിലുള്ള ദ്രാവകം കുഴലുകള്‍ വഴി ലിംഗത്തിനുള്ളിലെ ട്യൂബുകളിലേക്ക് എത്തുകയും തത്ഫലമായി ലിംഗത്തിന് ദൃഢത കൈവരിക്കുകയും ഉയര്‍ന്നുവരികയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോള്‍ അമര്‍ത്തിപ്പിടിച്ചു കഴിഞ്ഞാല്‍ ലിംഗത്തിലെ ട്യൂബുകളിലുള്ള ദ്രാവകം തിരിച്ച് വൃഷണ സഞ്ചിയിലെ സംഭരണിയിലേയ്ക്ക് തിരിച്ചെത്തുതുകൊണ്ട് ഉദ്ധാരണം ഇല്ലാതാകുന്നു. ഇതാണ് പമ്പിന്റെ പ്രവര്‍ത്തന രീതി.


0 Comments