മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട് . ചിലര്‍ക്കാകട്ടെ , മൂത്രമൊഴിക്കാന്‍ തുടങ്ങാന്‍ താമസം കാണില്ല, എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന അളവില്‍ മൂത്രം പോകാതെ നേര്‍ത്ത്, ശക്തിയില്ലാതെ പോകുന്നവരും ഉണ്ട്. വല്ലാതെ സ്ട്രെയിന്‍ ചെയ്ത ശേഷം നന്നായി മുക്കിയാല്‍ മാത്രം മൂത്രം പോകുന്നവരും ഉണ്ട്. മുക്കല്‍ നിര്‍ത്തിയാല്‍ മൂത്രത്തിന്‍റെ ശക്തി കുറയുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളെ യൂറിത്രല്‍ സ്ട്രിച്ചര്‍ എന്നാണു പറയുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

  • മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്
  • അടുത്തടുത്ത ഇടവേളകളില്‍ മൂത്രമൊഴിക്കാന്‍ തോന്നുക
  • മൂത്രമൊഴിക്കുമ്പോള്‍ വേദന
  • മൂത്രത്തിന് ചുവന്ന നിറമോ കടുത്ത മഞ്ഞ നിറമോ വരിക
  • ശുക്ലത്തില്‍ ചോരയുടെ അംശം
  • മൂത്രമൊഴിച്ചാലും മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതായി തോന്നുക
  • മൂത്രമൊഴിക്കുമ്പോള്‍ ശക്തി കുറഞ്ഞ തരത്തില്‍ പോകുക
  • ലിംഗത്തിലോ പ്രോസ്റ്റെറ്റിലോ തടിപ്പ് അനുഭവപ്പെടുക
  • അടിവയറില്‍ അസഹ്യമായ വേദന

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )