ഗ്രേഡ് ഒന്നില്‍ തുടങ്ങി മൂന്നില്‍ എത്തുന്ന തരത്തിലുള്ള വേരിക്കൊസീല്‍ ഘട്ടങ്ങളെ കുറിച്ച് നേരത്തെ തന്നെ പരമാര്‍ശിച്ചിട്ടുള്ളതണല്ലോ. വേരിക്കൊസീല്‍ ഗ്രേഡും വന്ധ്യതയും തമ്മിലുള്ള പ്രത്യക്ഷ ബന്ധത്തെപറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രേഡ് മൂന്നു വേരിക്കൊസീല്‍ ഉള്ളയാളുടെ ബീജത്തിന്‍റെ ഗുണനിലവാരത്തെയും ചലനത്തേയും എണ്ണത്തെയും വേരിക്കൊസീല്‍ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് ഇന്ന് .

​പുരുഷവന്ധ്യതാ നിർണയത്തിൽ ബീജസംഖ്യക്ക്​ വളരെ പ്രാധാന്യമുണ്ട്​. ഒരു മില്ലി ലിറ്റർ ശുക്ലത്തിൽ ഒന്നരകോടിയോളം ബീജങ്ങൾ ആരോഗ്യമുള്ള ഒരാളിൽ ഉണ്ടാകണം​. വേരിക്കൊസീല്‍ മൂലം വൃഷണ സഞ്ചിയിലെ ചൂട് വര്‍ദ്ധിക്കുന്നത് ശുക്ലത്തിലെ ബീജത്തിന്‍റെ എണ്ണത്തെ സാരമായി കുറയ്ക്കും .

ബീജങ്ങൾ സദാ ചലിച്ചുകൊണ്ടിരിക്കുന്നവയാണ്​. ആകെ ബീജത്തിൽ പകുതിയെങ്കിലും നേരേ മുന്നോട്ട്​ ചലിക്കുന്നവയും അതിൽ പകുതിയെങ്കിലും ദ്രുതചലന ശേഷിയുള്ളവയുമായിരിക്കണം. വേരിക്കൊസീല്‍ ഉണ്ടെങ്കില്‍ ബീജത്തിന്​ ഒരു ആരോഗ്യമുള്ള ബീജത്തെപ്പോലെ ശരിയായ വേഗത്തിൽ ചലിക്കാനാകാതെ വരും. ഇങ്ങനെ വരുമ്പോള്‍ അതിനു അണ്ഡവുമായി സംയോജിക്കാനാകില്ല. ഇത് വന്ധ്യതക്കിടയാക്കും.

ബീജത്തിന്​ തല, ഉടൽ, വാൽ എന്നിങ്ങനെ മൂന്ന്​ ഭാഗങ്ങളുണ്ട്​. ഏകദേശം 60 മൈക്രോൺ നീളവുമുണ്ടാകും. തലയിൽ തൊപ്പിപോലുള്ള അക്രോസോം ക്യാപ്​ ഉപയോഗിച്ചാണ്​ അണ്ഡത്തി​​​​ന്‍റെ പുറംപാളിയെ ബീജം ഭേദിക്കുന്നത്​. ഉയര്‍ന്ന ഗ്രേഡ് വെരിക്കോസീല്‍ ഉള്ള ഒരാള്‍ക്ക് പലപ്പോഴും അസ്വഭാവിക ആകൃതിയിലുള്ള ബീജമാകും ഉണ്ടാകുക. ഇതിനു ശരിയായ ദിശയിൽ സഞ്ചരിച്ച്​ അണ്ഡവുമായി യോജിക്കാൻ കഴിയാതെ വരും.