സർജറി മാത്രമാണ് മൂത്രത്തിൽ കല്ലിനുള്ള  പ്രതിവിധി എന്നു കരുതേണ്ട, കിഡ്നി സ്റ്റോൺ ഉള്ളവരിൽ വളരെക്കുറച്ച് പേർക്ക് മാത്രമേ സർജറി ആവശ്യമായി വരാറുള്ളൂ . കല്ലിന്റെ വലുപ്പവും സ്ഥാനവുമാണ് ചികിത്സ നിർണയിക്കുന്നതിൽ പ്രധാനമായും പരിഗണിക്കുന്ന ഘടകങ്ങൾ. മരുന്ന് കൊണ്ട് രോഗസ്ഥിതി മാറ്റാൻ ആകുമോ എന്നാണ് കല്ല് ചികിത്സയിൽ ഏതൊരു യൂറോളജിസ്റ്റും ആദ്യം ശ്രമിക്കുക. വലുപ്പം കൂടിയ കല്ലുകൾ, മൂത്രത്തിന്റെ സ്വാഭാവികമായ ഒഴിഞ്ഞു പോക്കിന് തടസമുണ്ടാക്കുന്ന കല്ലുകൾ, മാറി മാറി ഇൻഫെക്ഷൻ ഉണ്ടാക്കുന്ന കല്ലുകൾ, മരുന്നു കഴിച്ച ശേഷവും മാറ്റമില്ലാതെ തുടരുന്ന കല്ലുകൾ എന്നിവയ്ക്കാണ് സർജറി വേണ്ടി വരിക.