പ്രമേഹരോഗികളായ സ്ത്രീകളിൽ കാണുന്ന സാധാരണമായ പ്രശ്നമാണ് ലൈംഗിക കാര്യങ്ങളിലുള്ള താൽപര്യക്കുറവും സംതൃപ്തിക്കുറവും. ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നും പരിഹരിക്കാവുന്നതാണെന്നും അവർ മനസ്സിലാക്കണം. പ്രമേഹം കൃത്യമായി നിയന്ത്രിക്കുന്നതിനൊപ്പം മാനസികമായ മുൻകരുതലുകളും തയാറെടുപ്പും പ്രശ്നപരിഹാരത്തിനു സഹായിക്കും. ആവശ്യമെങ്കിൽ മരുന്നുകളുടെ സഹായവും തേടാം. ജനനേന്ദ്രിയങ്ങളിലെ അണുബാധ പ്രമേഹബാധിതരായ സ്ത്രീകളിൽ സാധാരണ കാണുന്ന പ്രശ്നമാണ്. ഇതു ലൈംഗികതയെ പ്രതികൂലമായി ബാധിച്ചു വിവിധ ലൈംഗിക പ്രശ്നങ്ങൾക്കു കാരണമാകുന്നു. അണുബാധയ്ക്കു ചികിത്സ തേടുന്നതിനൊപ്പം വരൾച്ചാ പ്രശ്നങ്ങളുണ്ടെങ്കിൽ ഉചിതമായ ലൂബ്രിക്കന്റുകളും സഹായകരമാവും. ഗർഭകാലത്ത് കാണുന്ന പ്രമേഹം പലർക്കും ഗർഭാവസ്ഥ പൂർണമായാൽ ഇല്ലാതെയാകാറുണ്ട്. ചിലർക്ക് അത് പിന്നീടും നീണ്ടുനിൽക്കും.
പ്രമേഹരോഗികളായ സ്ത്രീകൾക്കും ലൈംഗിക പ്രശ്നങ്ങളുണ്ടാകുമോ ?
0 Comments