ശീഘ്രസ്ഖലനം ഉള്ളവർക്ക് പരീക്ഷിക്കാവുന്ന സ്‌ക്വീസ് രീതിയെക്കുറിച്ച് ഇന്നലെ പറഞ്ഞല്ലോ.അതിന്റെ് മറ്റൊരു വകഭേദമാണ് ഇന്റെണൽ സ്‌ക്വീസ് രീതി. രണ്ടിലും ലൈംഗീക ബന്ധത്തിനിടെ ബീജസ്ഖലനം സംഭവിക്കാൻ പോകുന്നത് തിരിച്ചറിയുക എന്നതാണ് പ്രധാനം.
ബീജസ്ഖലനം ഉറപ്പായാൽ ലൈംഗീക ബന്ധം നിർത്തി ലിംഗം പുറത്തെടുത്ത് ലിംഗത്തിന്റെ അഗ്രഭാഗം-ലിംഗവും ലിംഗമകുടവും തമ്മിൽ യോജിക്കുന്ന ഭാഗം-വിരലുകൾ ഉപയോഗിച്ചു ഏതാനും സെക്കൻഡ് അമർത്തി ബീജസ്ഖലനം ഒഴിവാക്കുന്നതാണ് സ്‌ക്വീസ് രീതി. വിരൽ കൊണ്ട് അമര്ത്തുിന്നതിനു പകരം പുരുഷ ലിംഗത്തിനും മലദ്വാരത്തിനും സമീപത്തുള്ള പേശികൾ മുറുക്കി സ്ഖലനം നിയന്ത്രിക്കുന്നതാണ് ഇന്റെണൽ സ്‌ക്വീസ് രീതി. രണ്ടു രീതികൾക്ക് ശേഷവും വീണ്ടും ലൈംഗീക ബന്ധം തുടരുകയും വീണ്ടും അനിവാര്യമെങ്കിൽ ഒന്നുകൂടി പരീക്ഷിക്കുകയും ചെയ്യാം. സ്ഖലനം നീട്ടിവെക്കാൻ ഈ രീതികൾ കൊണ്ടാകും എന്ന് തെളിയിക്കപെട്ടതാണ്.