ബീജം പോകുമ്പോള്‍ എരിച്ചിലും പുകച്ചിലും വീക്കവും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പ്രോസ്റ്റേറ്റില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷന്‍ ആണ്. പ്രോസ്റ്റേറ്റ് ഗ്ലാന്‍ഡില്‍ ഉള്ള ഇന്‍ഫെക്ഷന്‍ കൃത്യമായി സമയാ സമത്ത് ചികിത്സിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും വരികയും അത് ക്രോണിക് പ്രോസ്റ്ററ്റൈസിസ് ആയി മാറും. ബീജം പോകുമ്പോള്‍ പുകച്ചില്‍ , കൂടെക്കൂടെ മൂത്രമൊഴിക്കാനും മല വിസര്‍ജനം നടത്താനും തോന്നുകയും അതിനു ശ്രമിക്കുമ്പോള്‍ പോകാതെ ഇരിക്കുകയും ചെയ്യല്‍ -ഇതൊക്കെ ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ ആണ്. ടെസ്റ്റുകള്‍ ചെയ്താലേ ഇത് ക്രോണിക് പ്രോസ്റ്ററ്റൈസിസ് ആണോ എന്നറിയാന്‍ കഴിയൂ. ദീര്‍ഘകാലം ആന്റി ബയോടിക്സ് മരുന്ന് കഴിച്ചെങ്കില്‍ മാത്രമേ ഈ രോഗാവസ്ഥപൂര്‍ണമായും ഇവിടെ നിന്നെല്ലാം പോകൂ.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )
0 Comments