ഉദ്ധാരണക്കുറവും ഹൃദയാഘാത സാധ്യതയും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഉദ്ധാരണക്കുറവു അനുഭവപെടുന്ന ഒരാള്‍ക്ക് ഹൃദയാഘാത സാധ്യത ഏറെയാണ്‌ എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്.

പുരുഷ ലിംഗത്തിലേയ്ക്ക് രക്തം കൊണ്ടുവരുന്ന ധമനികളുടെ വലിപ്പം ഒരു മില്ലീമീറ്ററിൽ താഴെയാണ്. എന്നാൽ ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനികളുടെ വലിപ്പം മൂന്നുമുതൽ നാലുവരെ മില്ലീമീറ്ററാണ്. അതുകൊണ്ട് രക്തധമനികളിലെ അടവ്മൂലം ഒരു പുരുഷന് ഉദ്ധാരണം നഷ്ടപ്പെട്ടാൽ തുടർന്നുള്ള മൂന്നു മാസത്തിന് ശേഷം അടുത്ത 11 വർഷത്തിനുള്ളിൽ അയാൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ധമനികളിലെ രക്തപ്രവാഹം കുറയുന്നതുകൊണ്ട് ഉദ്ധാരണശേഷി നഷ്ടപ്പെടുന്ന 40 വയസ് കഴിഞ്ഞ പുരുഷന്മാരിൽ ഏകദേശം 10 ശതമാനവും 50 വയസിന് മുകളിൽ പ്രായമുള്ളവരിൽ 10 മുതൽ 20 ശതമാനംപേർക്കും ഇത്തരം ഹൃദ്രോഗ സാധ്യത തള്ളിക്കളായാനാകില്ല.