അന്തസിന് ഒരുവിധ കോട്ടവും കൂടാതെ പോൺ സ്റ്റാറുകൾക്ക് വെളിനാടുകളിൽ സുഖമായി ജീവിക്കാം. എന്നാൽ നമ്മുടെ നാട്ടിലോ? ഒരു പ്രമുഖ ഉച്ചപ്പട നടിക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചത് ഉണ്ടാക്കിയ മാനഹാനി മൂലം ഒരു കൗമാരക്കാരനായ പുതുമുഖ നടൻ ആത്മഹത്യ ചെയ്തത് നമ്മുടെ നാട്ടിൽ ആണ്. പോൺ ചിത്രങ്ങൾപോലും വലിയൊരു തെറ്റായി മാറുന്ന ഒരു സമൂഹത്തിൽ സുപ്രീംകോടതിയിൽ വന്നൊരു കേസ് നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്.
മിയാ ഖലീഫയും സണ്ണി ലിയോണും എല്ലാം ഇന്ത്യയില്‍ എന്തിനു നമ്മുടെ കൊച്ച് കേരളത്തില്‍ പോലും സുപരിചിതകള്‍ ആണ്. ഇത്തരം സിനിമകള്‍ യഥാര്ത്ഥ ജീവിതത്തില്‍ വില്ലന്‍ റോളിലേക്ക് മാറുന്നതിന്‍റെ ഉദാഹരണമാണ് സുപ്രീംകോടതിയില്‍ എത്തിയ യുവതിയുടെ ആവലാതി.പോൺ സൈറ്റിന് അടിമയായ ഭർത്താവ് ലൈംഗിക ബന്ധം പുലർത്തുമ്പോൾ അത്തരം അനുഭവങ്ങൾക്കായി നിർബന്ധിക്കുന്നു എന്നും ഈ പീഡനം താങ്ങാൻ ആകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ സ്വദേശിയായ ഒരു യുവതി ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയിൽ അഭയം പ്രാപിച്ചത്. പോൺ സൈറ്റുകൾ നിരോധിക്കണം എന്ന ഒരൊറ്റ ആവശ്യമാണ് യുവതിയുടെ ആവലാതിയിൽ ഉണ്ടായിരുന്നത്. വിവാഹ ബന്ധങ്ങൾ തകരാറിൽ ആക്കുന്ന തരത്തിലേക്ക് പുരുഷന്മാരിൽ പോൺ അഡിക്ഷൻ വളരുന്നു എന്നതിന്റെ സൂചകമാണ് ഈ കേസ് എന്നാണ് എന്റെ അഭിപ്രായം. ഇതുപോലെ എത്രയോ യുവതികൾ നാണക്കേടോ ധൈര്യമില്ലായ്മയോ മൂലം ഇതെല്ലാം സഹിക്കാൻ നിർബന്ധിതരാകുന്നു? എത്രയോ കുടുംബങ്ങൾ ഈ ഒരു കാരണംകൊണ്ട് ശിഥിലമാകുന്നു?
സൗജന്യമായി പോൺ വീഡിയോകളും ദൃശ്യങ്ങളും ലഭ്യമാകുമ്പോൾ പലപ്പോഴും ആളുകൾ മനുഷ്യന്മാരാണെന്നു പോലും മറന്നുപോകുന്നു. മാനസികമായും ശാരീരികമായും തങ്ങൾക്ക് ആനന്ദം പകരാൻ മാത്രമുള്ള ഉടലുകളായി അവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കാണുന്നു. അവരും മജ്ജയും മാംസവും മനസാക്ഷിയുമുള്ള മനുഷ്യജന്മങ്ങളാണെന്ന് പലപ്പോഴും മറന്നുപോകുന്നു. പ്രായഭേദമില്ലാതെ, ലിംഗഭേദമില്ലാതെ ഇന്ന് ആളുകൾ പോൺ ദൃശ്യങ്ങൾ ആസ്വദിക്കുന്നു. പോൺ െൈസറ്റുകൾ കണ്ടു കണ്ട് അതിനടിമയായിത്തീരുന്ന വിദ്യാർഥികളും യുവത്വവുമാണ് ഇന്ന് നമുക്കുചുറ്റുമുള്ളത്. പോൺ സൈറ്റുകളിലെ കാമപ്പേക്കൂത്തുകൾ കണ്ട് വിലപ്പെട്ട സമയവും വിലപിടിച്ച ജീവിതവും അവർ പാഴാക്കുന്നു. ഉത്തേജക മരുന്നു കഴിച്ച് പോൺ താരങ്ങൾ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ പലതും കിടപ്പറയിൽ വേണമെന്ന് ഭർത്താക്കന്മാർ ശഠിക്കുമ്പോൾ അവിടെ തകരുന്നത് ഒരു കുടുംബം കൂടിയാണ്.
ലൈംഗികതയും പോൺ സൈറ്റും ആസ്വദിക്കുന്നത് ഒരാളുടെ വ്യക്തിപരവും സ്വകാര്യവും ആയ കാര്യമാണെന്ന് പലരും തർക്കിക്കാറുണ്ട്. പക്ഷേ അതു തന്നെയാണ് ജീവിതമെന്ന് ചിന്തിച്ചത് ഭാര്യയെയും മറ്റും പരീക്ഷണ വസ്തുക്കളാക്കി മാറ്റുമ്പോഴാണ് ഒരു വ്യക്തി എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും അയാൾ തീർത്തും പരാജയപ്പെടുന്നത്. സ്വന്തം ശരീരത്തിനും മനസ്സിനും അറപ്പുളവാക്കുന്ന ഒന്നും ആർക്കുകവേണ്ടിയും ചെയ്യാൻ പലയാളുകളും തയാറല്ല. അവരെ അത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടന്നുകയറ്റം തന്നെയാണ്. സ്വന്തം വ്യക്തിത്വത്തെ മാനിക്കാത്ത പങ്കാളിയോടൊപ്പം കഴിയുന്നതിനേക്കാൾ നല്ലത് വിവാഹമോചനമാണെന്ന് സ്ത്രീകൾ ചിന്തിച്ചാലും അതിനു തെറ്റു പറയാനാവില്ല.
0 Comments