സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ് വൈദ്യശാസ്ത്രം കാണുന്നത്. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്. ഇത് സ്വയംഭോഗത്തിലേര്പ്പെടുന്നവരി
മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്നമായാണ് പലരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ് ഇന്നത്തെ ലോകം കാണുന്നത്. വിദഗ്ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത് സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്പരം സെക്സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച് ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്.
അമിതമായ സ്വയംഭോഗം ചിലരില്‍ സെക്സിനോടുള്ള താല്പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പങ്കാളിയില്‍ നിന്നും സെക്സിന് വൈമുഖ്യം കാണിച്ചുകൊണ്ട് സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച് സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്നങ്ങളായി കണക്കാക്കപ്പെടുന്നു.
0 Comments