സ്ത്രീകള്‍ ചികിത്സ തേടുന്ന ലൈംഗീക രോഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിയ സ്ത്രീകളില്‍ 95 ശതമാനംപേരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് അമിതമായ ഭയമുള്ളവരും യോനീസങ്കോചമൂലം ബുദ്ധിമുട്ടുന്നവരുമായിരുന്നു. രണ്ടര ശതമാനംപേര്‍ ലൈംഗിക പ്രവൃത്തിയില്‍ അറപ്പുള്ളവരും രണ്ടുശതമാനംപേര്‍ ലൈംഗിക ആഗ്രഹരാഹിത്യം അനുഭവപ്പെടുന്നവരുമായിരുന്നു. ലൈംഗിക ബന്ധത്തിന്റെ സമയത്തുള്ള വേദന, യോനിയില്‍ വേണ്ടത്ര സ്‌നിഗ്ധതയില്ലായ്മ(Lubrication), സ്വവര്‍ഗരതി(Lesbianism), ട്രാന്‍സ് സെക്ഷ്വലിസം എന്നിവയായിരുന്നു മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍. ഇവരില്‍ 72 ശതമാനംപേരും വിവാഹശേഷം ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധത്തില്‍ ഇടപെടാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ചികിത്സതേടിയെത്തിയത്.