ഗർഭധാരണം! എനിക്കൊരിക്കലും സ്വപ്‌നംകാണാൻപോലും പറ്റാത്ത കാര്യമായിരുന്നു….. കാരണം ലൈംഗിക ബന്ധത്തിലേർപ്പെടാൻ എനിക്ക് അത്രയും വലിയ ഭയമായിരുന്നു. ഞാനൊരുപാട് ഗൈനക്കോളജസ്റ്റുകളെ കണ്ടെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല. ഒടുവിൽ ആത്മഹത്യയുടെ വക്കിലെത്തി….. എനിക്ക് മറ്റുള്ളവരെപ്പോലെ തന്നെ ലൈംഗികബന്ധം ആനന്ദിക്കുവാൻ പറ്റുമെന്ന് ഡോക്ടർ ഉറപ്പു നൽകി…. ഇപ്പോൾ ഞാൻ ആനന്ദത്തിന്റെ കൊടുമുടിയിലാണ്. മുൻപൊരിക്കലും ലഭിക്കാതിരുന്ന ആത്മവിശ്വാസം ലഭിച്ചു. അധികം താമസിയാതെ ഞാനൊരു അമ്മയാകും…..

-അർച്ചന.

മാനസികാഘാതവും ടെൻഷനും
എല്ലാവർക്കും ജീവിതത്തിൽ അവരവരുടേതായ ദു:ഖങ്ങളും വേദനകളുമുണ്ടായിരിക്കും. എന്നാൽ എന്റേത് ഏറെ ദു:ഖിപ്പിക്കുന്നതും. എന്നാൽ മറ്റൊരാളാട് പറയുവാൻ പറ്റാത്തതായിരുന്നു. എന്നിലെ ആത്മവിശ്വാസവും കഴിവുകളും ലൈംഗിക പ്രശ്‌നങ്ങൾ കാരണം ചോർന്നുപോയി. ഞാൻ പിന്നിട്ടത് ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ ഘട്ടങ്ങളിലൊന്നാണ്. എന്റെ ദു:ഖം എന്റെ സ്വന്തം അമ്മയോടോ സഹോദരിയോടോപോലും പങ്കുവെയ്ക്കാൻ കഴിഞ്ഞില്ല. അടങ്ങാത്ത കുറ്റബോധവും സങ്കടവും. ഞങ്ങളുടെ ദാമ്പത്യ പ്രശ്‌നങ്ങൾ വിവാഹ ജീവിതത്തെയും ഉലച്ചുതുടങ്ങി. എന്നാൽ ഒരു കുഞ്ഞിനുള്ള ഞങ്ങളുടെ ആഗ്രഹം എന്നെ വീണ്ടും തളർത്തി.
ഏപ്രിൽ 2017 ആയപ്പോഴേക്കും ഞങ്ങൾ വിവാഹിതരായിട്ട് മൂന്നു വർഷവും അഞ്ച് മാസവും പിന്നിട്ടു. എന്നിട്ടും ഒരു അമ്മയാകുന്നതിനെപ്പറ്റി ചിന്തിക്കുവാൻപോലും കഴിഞ്ഞിരുന്നില്ല. ഗർഭധാരണം! എനിക്കൊരിക്കലും സ്വപ്‌നംകാണാൻപോലും പറ്റാത്ത കാര്യമായിരുന്നു….. കാരണം ലൈംഗിക ബന്ധത്തിലേർപ്പെടാൻ എനിക്ക് അത്രയും വലിയ ഭയമായിരുന്നു. കിടപ്പറയിലെ സ്‌നേഹപ്രകടനങ്ങളും രതിപൂർവലീലകളുമൊക്കെ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പക്ഷേ, ബന്ധപ്പെടുവാൻ മാത്രം പേടിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഗർഭിണിയാകാൻ കഴിയാതിരുന്നതും.

കരുണയില്ലാത്ത ഡോക്ടർമാർ

ഞാൻ ആദ്യംകണ്ട ഗൈനക്കോളജിസ്റ്റിനോട് എനിക്കിതുവരെ ലൈംഗികബന്ധത്തിലേർപ്പെടുവാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ എന്റെ ദു:ഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് ബന്ധത്തിന് ശ്രമിച്ചപ്പോൾ എനിക്ക് കഠിന വേദന അനുഭവപ്പെട്ടു. ഇത് കേട്ട ഉടൻതന്നെ ഡോക്ടറുടെ പ്രതികരണം ഒരു മറു ചോദ്യമായിരുന്നു. അൺ കൺസ്യൂമേറ്റഡ് മാരേജിനെപ്പറ്റി കേട്ടിട്ടില്ലേ. ഇത് ഡൈവോഴ്‌സിന് മതിയായ കാരണമാണെന്ന് അറിഞ്ഞുകൂടെ. ഞാൻ ഞെട്ടിപ്പോയി. എനിക്കൊരു അക്ഷരംപോലും ഉരിയാടാൻ കഴിഞ്ഞില്ല. പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞു. കന്യകാചർമ്മം മുറിഞ്ഞിട്ടുണ്ട്. നിങ്ങൾ ശ്രമിച്ചാൽ ബന്ധപ്പെടാൻ കഴിയും. ഞാൻ പിന്നീട് ആ ഡോക്ടറെ കണ്ടിട്ടില്ല. രണ്ടാമത് കണ്ട ഗൈനക്കോളജിസ്റ്റ് പറഞ്ഞ കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ ബുദ്ധിമുട്ടുള്ളവയാണ്. മൂന്നാമത് കണ്ട ഗൈനക്കോളജിസ്റ്റാകട്ടെ യാതൊരു ദയയുമില്ലാതെ പറഞ്ഞു, കുട്ടിയൊന്നുമല്ലല്ലോ? 37 വയസായില്ലേ? കുറച്ചൊക്കെ വേദന സഹിക്കണം. എങ്കിലേ ഗർഭിണിയാകാൻ കഴിയൂ. അതിന് പറ്റില്ലെങ്കിൽ ഐവിഎഫ് ചികിത്സയെടുക്കുവാൻ നിർദ്ദേശിച്ചു. ഡോക്ടർ കുറേ വഴക്കും പറഞ്ഞ് മടക്കിയയച്ചു. മൂന്നുപേർക്കും എന്റെ പ്രശ്‌നങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞില്ല. ഞാനൊരുപാട് ഗൈനക്കോളജസ്റ്റുകളെ കണ്ടെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല. ഒടുവിൽ ആത്മഹത്യയുടെ വക്കിലെത്തി.

സ്വയം മനസിലാക്കൽ

ഏപ്രിൽ 2017ൽ എനിക്ക് വളരെ അധികം നിരാശയും ദു:ഖവും ദേഷ്യവുമെല്ലാം അനുഭവപ്പെട്ടു. അതിലേറെ ഭർത്താവിനെ തൃപ്തിപ്പെടുത്തുവാൻ കഴിയാത്ത ദു:ഖവും. അത് എന്നെ ഏറെ വിഷമിപ്പിച്ചു. കാരണം ലൈംഗിക ബന്ധത്തിലേർപ്പെടുവാൻ കഴിയാത്തതുകൊണ്ട് എനിക്ക് ഗർഭിണിയാകാൻ കഴിയുന്നില്ലല്ലോ? എന്റെ പ്രശ്‌നം ആരോടും തുറന്നുപറയുവാനും കഴിയുന്നില്ല. സ്വയം മനസിലാക്കുവാനും കഴിയുന്നില്ല. ആത്മഹത്യ ചെയ്താലോ എന്ന് പലവട്ടം ആലോചിച്ചു. അങ്ങനെ ഇന്റർനെറ്റിലെ ഒരു ഇംഗ്ലീഷ് ലേഖനം എന്റെ ശ്രദ്ധയിൽപ്പെട്ടു. ലൈംഗിക ബന്ധത്തിന്റെ സമയത്ത് വേദന അനുഭവിക്കുന്ന ധാരാളം സ്ത്രീകളുണ്ടെന്ന് ഞാൻ മനസിലാക്കി. മെഡിക്കൽ ടെർമിനോളജി അനുസരിച്ച് ഈ അവസ്ഥയെ Vaginismus എന്നാണ് പറയുന്നതെന്ന് എനിക്ക് മനസിലായി. ഈ വാക്ക് മുൻപൊരിക്കലും ഇല്ലാതിരുന്ന ആത്മവിശ്വാസവും ധൈര്യവും എനിക്ക് പകർന്നു നൽകി. Vaginismus ട്രീറ്റ് ചെയ്യുന്ന ഡോക്ടർമാരെപ്പറ്റിയും ആശുപത്രികളെപ്പറ്റിയും ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് ഡോക്ടർ പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേജ് പ്രത്യക്ഷപ്പെട്ടത്. എന്റെ പ്രശ്‌നങ്ങൾക്ക് ദൈവം തന്ന ഉത്തരം. എന്നിലൊരു പ്രതീക്ഷയുടെ രശ്മി ഉടലെടുത്തു.

ചികിത്സ

എന്നേപ്പോലെയുള്ള അനവധി രോഗികളെ ഡോക്ടർ പ്രമോദ് ചികിത്സിച്ച് ശരിയാക്കിയിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ 2017 ഏപ്രിൽ 24ന് ഞാനും ഭർത്താവും അവിടെ എത്തി. ഡോക്ടറുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽത്തന്നെ ഈ ജീവിതകാലത്ത് ഞാൻ അനുഭവിച്ച എല്ലാ വേദനകളും എനിക്ക് തുറന്നുപറയാൻ കഴിഞ്ഞു. എന്റെ നിരാശ, ദു:ഖം, ലൈംഗിക ബന്ധത്തോടുള്ള പേടി, ഒരു അമ്മയാകുവാനുള്ള ആഗ്രഹം എല്ലാം ഡോക്ടർ ക്ഷമയോടെ കേട്ടു. ഒടുവിൽ ഡോക്ടർ പറഞ്ഞു. എനിക്ക് 12 മുതൽ 14 ദിവസം വരെ തരൂ. നിങ്ങൾ നൂറ് ശതമാനവും ശരിയായിരിക്കും. അതേ, ആ ഒരു ഉറപ്പിനുവേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. ഡോക്ടർ  Vaginismus ന്റെ കാരണങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയും വിശദമായി പറഞ്ഞു തന്നു. ഞാൻ മുൻപ് കണ്ടിരുന്ന ഒരു ഡോക്ടർമാരും ഈ ഒരു അവസ്ഥയെപ്പറ്റി പറഞ്ഞിട്ടേയില്ല. 2017 ഓഗസ്റ്റ് 18 മുതൽ 30 വരെയായിരുന്നു ഞങ്ങളുടെ ചികിത്സ. ഒരുപാട് വിശദീകരിക്കുന്നില്ല. മനസിനും ശരീരത്തിനും സ്വാന്തനം നൽകുന്ന ചികിത്സ. രോഗശാന്തിയിലേയ്ക്ക് നയിച്ച പടവുകൾപോലും ഞാൻ അറിഞ്ഞില്ല. പക്ഷേ, അവസാനം അത് സംഭവിച്ചു.

ചികിത്സയ്ക്ക് ശേഷം

ഇപ്പോൾ ഞാൻ ആനന്ദത്തിന്റെ കൊടുമുടിയിലാണ്. മുൻപൊരിക്കലും ലഭിക്കാതിരുന്ന ആത്മവിശ്വാസം ലഭിച്ചു. അധികം താമസിയാതെ ഞാനൊരു അമ്മയാകും. എനിക്ക് തോന്നുന്നു ദൈവം എന്റെ പ്രാർത്ഥനകൾക്ക് നൽകിയ ഉത്തരമാണ് ഈ ദിവ്യമായ ചികിത്സയിലേയ്ക്കും സ്ഥാപനത്തിലേയ്ക്കും കൊണ്ട് എത്തിച്ചത്. ഡോ. പ്രമോദ് വിജയകരമായി ക്ഷമയോടുകൂടി ഞങ്ങളെ ചികിത്സിച്ചു. ഞാനിപ്പോൾ മുൻപെന്നത്തേക്കാളും സന്തോഷവതിയും ആത്മവിശ്വാസമുള്ളവളുമായി മാറി.
ഇത്തരം പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുവാൻ സ്ത്രീകൾ മുൻകയ്യെടുക്കണം. ഞാൻ ബാംഗ്ലൂരിൽ കണ്ട പല ഗൈനക്കോളജിസ്റ്റുകളും ഇതൊരു സീരിയസ് പ്രശ്‌നമായി കാണാറില്ല. പക്ഷേ, ഇത് കുട്ടികളുണ്ടാകാതിരിക്കുന്നത് തടസമാകാറുണ്ട്. ഒരുപക്ഷേ, പല ഗൈനക്കോജിസ്റ്റുകൾക്കും ഈ അവസ്ഥയെപ്പറ്റി അറിയില്ലായിരിക്കാം. പലപ്പോഴും കുറ്റപ്പെടുത്തുന്നതും കരുണയില്ലാതെ പെരുമാറുന്നതുമാണ് എന്റെ അനുഭവം. പക്ഷേ, ഡോക്ടർ പ്രമോദിന്റെ ഇത്തരം കാര്യങ്ങളിലുള്ള അറിവ്, രോഗികളുടെ പ്രശ്‌നങ്ങൾ കേൾക്കുവാനുള്ള ക്ഷമ, പ്രശ്‌നത്തിന്റെ മൂലകാരണം മനസിലാക്കുവാനുള്ള കഴിവ്, ചികിത്സാ രീതി, ഇന്റഗ്രിറ്റി തുടങ്ങിയവ അഭിനന്ദിക്കേണ്ടതാണ്. അദ്ദേഹത്തെ വളരെ നേരത്തെ തന്നെ കണ്ടിരുന്നാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി. ഞാനും എന്റെ ഭർത്താവും ഏറ്റവും കൂടുതൽ സന്തോഷത്തോടെയാണ് ഇവിടെനിന്നും ബാംഗ്ലൂരിലേയ്ക്ക് മടങ്ങുന്നത്.