ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ പിടിപെട്ടാൽ ​ഗർഭം അലസൽ, കുഞ്ഞിന് തൂക്കകുറവ്, മാസം തികയുന്നതിന് മുമ്പ് പ്രസവം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മൂത്രത്തിൽ പഴുപ്പിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ- ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന, പനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടൻ ഡോക്ടറിനെ കാണുകയാണ് വേണ്ടത്.

ചിലപ്പോൾ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ മൂത്രത്തിൽ പഴുപ്പുണ്ടാകാറുണ്ട്. അത് കൊണ്ടാണ് മാസത്തിലൊരിക്കൽ ​ഗർഭിണികൾ മൂത്രപരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നത്. ​വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകും. ​ഗർഭിണികൾ ദിവസവും കുറഞ്ഞത് 13 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )