സ്ത്രീകളിലെ മൂത്രാശയ രോഗത്തിനും ഇ കോളി ബാക്ടീരിയയും തമ്മില്‍ വലിയ ബന്ധമാണ് ഉള്ളത്. വ്യക്തി ശുചിത്വം പാലിക്കാതെ പോകുമ്പോള്‍ സ്ത്രീകളുടെ ശാരീരിക ഘടനയിലെ പ്രത്യേകതയാണ് മൂത്രത്തിലെ അണുബാധ കൂടുതലായി ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രമുഖം ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം തന്നെയാണ് .
സ്ത്രീകളുടെ മൂത്രനാളിയുടെ നീളം ഏകദേശം നാ ലു സെന്റിമീറ്ററും പുരുഷൻമാരിൽ ഏതാണ്ട് 10 സെന്റിമീറ്ററുമാ ണ്. സ്ത്രീകളിൽ അണുബാധ എളുപ്പത്തിൽ പടരുന്നതും ഇ തുകൊണ്ടു തന്നെ. സ്ത്രീകളുടെ മലദ്വാരവും മൂത്രനാളിയും അടുത്തടുത്ത് ആയതും യൂറിനറി ഇൻഫെക്ഷൻ വരാനുള്ള പ്രധാന കാരണമാണ്. പുരുഷന്മാര്ക്ക് ആകട്ടെ മലദ്വാരവും മൂത്രനാളിയുമായുള്ള അകലം കൂടുതലുണ്ട്.
പലരും കുളിക്കുമ്പോൾ മാത്രമാണ് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നത്. മൂത്രമൊഴി ച്ച ശേഷവും സ്വകാര്യഭാഗങ്ങൾ നന്നായി കഴുകണം. മൂത്രമൊഴിച്ച് കഴിഞ്ഞ് പിന്നിൽ നിന്നു മുന്നിലേക്ക് കഴുകുന്നത് മലദ്വാരത്തിലുള്ള ഇ–കോളി പോലുള്ള ബാക്ടീരിയകൾ മൂ ത്രനാളിയിലൂടെ പ്രവേശിച്ച് അണുബാധയുണ്ടാക്കാം. അതുകൊണ്ട് മുകളില്‍ നിന്നും ( മുന്നില്‍ നിന്നും ) താഴേക്ക് കഴുകുക എന്നത് ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണ്.വ്യക്തിശുചിത്വം പാലിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ അനിവാര്യമായ സ്വയം പ്രതിരോധം .
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്)

0 Comments