മരുന്നുകള്‍, സെക്‌സ് തെറാപ്പി ഉള്‍പ്പെടെയുള്ള മനശാസ്ത്ര ചികിത്സകള്‍, ഓപ്പറേഷന്‍ എന്നിവയാണ് ഉദ്ധാരണക്കുറവിനുള്ള പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍. രോഗ കാരണങ്ങളെ ആശ്രയിച്ചാണ് ചികിത്സാ രീതി നിര്‍ണ്ണയിക്കുന്നത് .

ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുക. രോഗിയുടെ ശാരീരികാവസ്ഥയും അനുബന്ധരോഗങ്ങളും ഒക്കെ മനസിലാക്കിയശേഷമേ മരുന്നുകള്‍ കൊടുക്കുവാന്‍ പാടുള്ളൂ. ഇത്തരം മരുന്നുകള്‍ പലരും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നും വാങ്ങി കഴിക്കാറുണ്ട്. ഇത് അപകടകരമാണ്.

വയാഗ്ര ഇറങ്ങിയപ്പോള്‍ ആദ്യത്തെ 11 മാസത്തിനുള്ളില്‍ അമേരിക്കയില്‍നിും 513 പേര്‍ അതിന്റ പാര്‍ശ്വഫലമായി മരണമടയുകയും 2000ലധികം പേര്‍ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്നതുള്‍പ്പെടെയുള്ള അനവധി പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മരുന്നുകള്‍ പൂര്‍ണ്ണമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നല്‍കാവൂ. അതും വിദഗ്ധനായ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം ചികിത്സ.