ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തെക്കുറിച്ചുള്ള ആശങ്കകൾ പലർക്കും ഉണ്ട്. എത്ര സമയം വരെ ബന്ധപ്പെടണം? ഒരു ദിവസത്തിൽ എത്ര തവണ ബന്ധപ്പെടാം എന്നതെല്ലാം പലപ്പോഴും ദമ്പതികളെ അലട്ടുന്ന വസ്തുതയാണ്.

അഞ്ച് മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ എടുത്ത് ചെയ്യാവുന്ന ഒന്നാണ് ലൈംഗികത. അഞ്ച് മിനിറ്റുകൊണ്ട് കാര്യം തീർക്കുകയാണെങ്കിൽ അതിൽ ഒരാൾക്ക് മാത്രമേ പൂർണ്ണ സംതൃപ്തിയുണ്ടാകാനും രതിമൂർച്ഛയുണ്ടാകാനും സാധ്യതയുള്ളൂ- പുരുഷന്. അതിനാൽ ഭാര്യക്കും കൂടി കാര്യമായ ഉത്തേജനം ലഭിച്ചതിനു ശേഷം ബന്ധപ്പെടുന്നതാണ് ഉചിതം.

സ്ത്രീ ശരീരം എന്നത് ഒരു വലിയ സമസ്യയാണ്. ആ സമസ്യയെ എത്ര സമയമെടുത്ത് അറിയുന്നുവോ അത്രയും ആനന്ദം അവളിൽ നിറയും. ചുരുങ്ങിയത് അര മണിക്കൂറെങ്കിലും രതിപൂർവ ലീലകളിൽ ഏർപ്പെട്ടതിന് ശേഷം ബന്ധപ്പെടാൻ ശ്രമിക്കുന്നതാണ് എപ്പോഴും നല്ലത്. ആരോഗ്യം അനുവദിക്കുമെങ്കിൽ എത്ര തവണ വേണമെങ്കിലും ബന്ധപ്പെടാം. ഭാര്യക്കുകൂടി സമ്മതമായിരിക്കണമെന്ന് മാത്രം.