ഇ മെയിലിലും സോഷ്യല്‍ മീഡിയയിലും ഡോ. പ്രമോദിനു വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവ
ചോദ്യം : ലൈംഗീകബന്ധം പുലര്‍ത്തുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും വേദന അനുഭവപ്പെടാറുണ്ടോ ?
ഉത്തരം : ഇല്ല. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മ്മം മുറിഞ്ഞിട്ടില്ലെങ്കില്‍ നേരിയ വേദനയും അല്പം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഭയമുള്ള സ്ത്രീകളില്‍ യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയില്‍ എന്തെങ്കിലും അണുബാധ, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂര്‍വ ലീലകളുടെ അഭാവം, യോനിയില്‍ വേണ്ടത്ര നനവില്ലാതെ(Lubrication) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും. പ്രശ്നത്തിന്റെ കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും.

0 Comments