നാലര വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ ആയിട്ടും ശാരീരിക ബന്ധം നടന്നിരുന്നില്ല. ഈ കാര്യം വീട്ടുകാരോടോ ബന്ധുക്കളോടോ പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. മാനസികമായി വളരെ സമ്മര്‍ദ്ദത്തിലായിരുന്നു ഈ സമയം മുഴുവന്‍. ചെയ്യുന്ന ജോലികളില്‍ ശ്രദ്ധ ചെലുത്താന്‍പോലും കഴിഞ്ഞിരുന്നില്ല. ഇനി ഇത് നടക്കുമോ എന്നായിരുന്നു ചിന്ത മുഴുവന്‍.
കല്യാണം കഴിഞ്ഞ ശേഷം ശാരീരിക ബന്ധത്തിന് ആയി ശ്രമിക്കുമ്പോഴൊക്കെ ഭയവും ടെന്‍ഷനും പല പല രോഗങ്ങളും കാരണങ്ങളും പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ വീടിന് തൊട്ടടുത്തുള്ള ഗൈനകോളേജിസ്റ്റിനെ കണ്ടപ്പോള്‍ അവര്‍ വിരല്‍ കൊണ്ട് ടെസ്റ്റ് ചെയ്തു പ്രശ്നം ഒന്നുമില്ല എന്നു പറഞ്ഞു. ഇതു കൂടാതെ അവര്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തി. ഭര്‍ത്താവ് എന്നെ ഉപേക്ഷിക്കും. ഒരു ഭര്‍ത്താവിന് കാത്തിരിക്കാന്‍ താല്പര്യം ഇല്ലായെന്നും പറഞ്ഞു. എത്രയും വേഗം മാറാന്‍ നോക്കിക്കോളാനും പറഞ്ഞു. അതോടുകൂടി ഡോക്ടര്‍ കാണാന്‍ കൂടി ഭയമായി എനിക്ക്. മുഴുവന്‍ വട്ടായ ഒരു അവസ്ഥ.
എന്റെ ഒരു ഫ്രണ്ട് ആയ ചേച്ചി കൊച്ചിയിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍ ആയ അവര്‍ എനിക്ക് ഡോ. പ്രമോദിന്റെ ക്ലിനിക്കിനെകുറിച്ച് പറഞ്ഞു തന്നു. ഞങ്ങള്‍ ഡോക്ടറെ കണ്ടു.ഡോക്ടര്‍ കുറച്ചു ടെസ്റ്റുകള്‍ പറഞ്ഞു ഞങ്ങള്‍ അത് ചെയ്തില്ല. എല്ലാവരും ഗൈനക്കോളജിസ്റ്റിനെ കാണാനായിരുന്നു അപ്പോഴും പറഞ്ഞിരുന്നത്. പക്ഷേ തിരിച്ചു വരാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നെയും നാളുകള്‍ കഴിഞ്ഞു. ഒന്നരവര്‍ഷത്തിനു ശേഷം ഞങ്ങള്‍ വീണ്ടും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. ആദ്യ തവണ അവര്‍ എന്നോട് പേഴ്സണലായി കുറേ സംസാരിച്ചു. പക്ഷേ വീട്ടില്‍ എത്തിയിട്ടും ചേഞ്ച് ഇല്ലായിരുന്നു. വീണ്ടും ഒരു വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ ആ ഡോക്ടറെ തന്നെ കണ്ടു. അവര്‍ കുറച്ച് മരുന്നൊക്കെ തന്നു. അതൊന്നും വര്‍ക്ക് ആയില്ല.
എനിക്ക് എല്ലാം കൂടി തലക്ക് വയ്യാത്തപോലെ ആയിത്തുടങ്ങി. അതായത് ഇനി ഇതില്‍ നിന്നും എനിക്ക് രക്ഷപ്പെടാന്‍ കഴിയില്ല എന്നു ചിന്തിച്ച് ചിന്തിച്ച് വല്ലാത്ത ഒരു അവസ്ഥ. വീട്ടിലുള്ളവരുടെയും ബന്ധുക്കളുടെയും എല്ലാവരുടെയും ചോദ്യം ജീവിതം ആസ്വദിക്കാനായി കുഞ്ഞ് വേണ്ടായെന്ന് വയ്ക്കുന്നതാണോ., കുഞ്ഞിനെ നോക്കാന്‍ കഴിയില്ലാത്തതുകൊണ്ടാണ് , എന്നു വേണ്ട ഇനി കേള്‍ക്കാന്‍ ഒന്നുമില്ല ബാക്കി. ഞങ്ങള്‍ക്ക് ഒന്നിലും ഒരു രീതിയിലും സമാധാനം കിട്ടാത്ത അവസ്ഥയായി. ഒരു ഗൈനക്കോളേജിസ്റ്റിന് എന്റെ പ്രശ്നം മാറ്റാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പായി. ആ സമയത്ത് എന്റെ ഒരാളുടെ നിര്‍ബന്ധം കൊണ്ട് മാത്രം ഡോ. പ്രമോദിനെ കാണാന്‍ ഞങ്ങള്‍ വീണ്ടും എത്തി.
ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ടെസ്റ്റുകള്‍ നടത്തി. എനിക്ക് സര്‍ജറിയും നടത്തി. അതിനുശേഷം പതിനൊന്നു ദിവസം ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ താമസിച്ചു. ഡോക്ടററും സിമി സിസ്റ്ററും പറഞ്ഞു തന്ന കാര്യങ്ങള്‍ കൃത്യമായി അനുസരിച്ചു. പതുക്കെ പതുക്കെ റിസള്‍ട്ട് വന്നു തുടങ്ങി. ഞങ്ങള്‍ക്കുതന്നെ അത്ഭുതമായിരുന്നു അത്. ഒന്നര ആഴ്ചയ്ക്കു ശേഷം ഞങ്ങള്‍ക്ക് ആദ്യമായി ആശുപത്രിയില്‍ വച്ച് ശാരീരിക ബന്ധം ചെയ്യുവാന്‍ സാധിച്ചു. ഒരിക്കലും ഇനി നടക്കില്ല എന്നു വിചാരിച്ച ഒരു കാര്യം ഞങ്ങള്‍ക്ക് സാധിച്ചല്ലോ എന്ന് ഓര്‍ത്ത് കരഞ്ഞുപോയി സന്തോഷം കൊണ്ട്. ഞങ്ങളെ ഇതിനുവേണ്ടി സഹായിച്ചത് ഡോ. പ്രമോദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷം ആയിരുന്നു. ഒരു ടെന്‍ഷനും തരാതെ ഉള്ള അന്തരീക്ഷം. ഡോക്ടറും അതുപോലെ നഴ്സുമാരും ബാക്കി സ്റ്റാഫും ഒക്കെ സ്വന്തെ വീട്ടില്‍ നിന്ന അനുഭവം ആയിരുന്നു ആ പതിനൊന്നു ദിവസവും. റൂം പോലും വീടിന്റെ അന്തരീക്ഷം നിലനിര്‍ത്തിയിരുന്നു. ബെഡ്ഷീറ്റ് പോലും. വളരെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഇവിടെ നിന്നും പോകുന്നത്. ഞങ്ങളെപോലെയുള്ള ആളുകള്‍ക്ക് ഈ ആശുപത്രിയുടെ സേവനം ഇനിയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടറിനും സിമി സിസ്റ്ററിനും ബാക്കി എല്ലാ സ്റ്റാഫുകള്‍ക്കും നന്മകള് നേരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ,
എന്ന് പാര്‍വതി ( രോഗിയുടെ അനുഭവ വിവരണം. സ്വകാര്യത മാനിച്ചു പേരിലും വ്യക്തിവിവരങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. )




0 Comments