വളരെ സാധാരണമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പിത്താശയക്കല്ലുകള്‍. ഒരുപക്ഷെ ഏറ്റവും കൂടുതല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടക്കുന്നതും പിത്താശയക്കല്ലുകള്‍ നീക്കം ചെയ്യുന്നതിനായാവും.

കഴിക്കുന്ന ഭക്ഷണത്തിലെ അംശങ്ങള്‍ കുടലില്‍ നിന്നും ആഗിരണം ചെയ്യുന്നത് കരള്‍ നിര്‍മിക്കുന്ന പിത്തരസം ഉപയോഗിച്ചാണ്. പച്ച നിറത്തില്‍ കട്ടികൂടിയ ഒരു ദഹനരസമാണ് പിത്തരസം. ദിവസം ഒരു ലിറ്ററോളം പിത്തരസം കരള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കരളിനേയും കുടലിനേയും ബന്ധിപ്പിക്കുന്ന കുഴലിലൂടെയാണ് ഇവ കരളില്‍ നിന്നും കുടലിലേക്ക് എത്തിച്ചേരുന്നത്. പാന്‍ക്രിയാസ് നിര്‍മിക്കുന്ന ദഹനരസവും ഇത് വഴി കുടലില്‍ എത്തിച്ചേരുന്നുണ്ട്. ഭക്ഷണവേളയില്‍ പിത്താശയം സങ്കോചിച്ച് പിത്തനാളി വഴി പിത്തരസം ചെറുകുടലിലത്തെി ഭക്ഷണവുമായി കൂടിച്ചേര്‍ന്ന് ദഹനപ്രക്രിയയില്‍ പങ്കുചേരുന്നു.

പിത്തരസത്തില്‍ പകുതിയിലധികം ശതമാനം വെള്ളമാണ്. വെള്ളത്തിന് പുറമെ പിത്തലവണങ്ങള്‍, കൊഴുപ്പ്, ബിലിറൂബിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയില്‍ നിന്നാണ് കല്ലുകളും രൂപപ്പെടുന്നത്. പലതരം കല്ലുകള്‍ പിത്താശയത്തില്‍ രൂപപ്പെട്ടേക്കാം. ചികിത്സിക്കാന്‍ വൈകിയാല്‍ പിത്താശയത്തിലെ അണുബാധ, മഞ്ഞപ്പിത്തം തുടങ്ങിയവ പിത്താശയക്കല്ലുകളുടെ സങ്കീര്‍ണാവസ്ഥയാണ്. ഇത്തരക്കാരില്‍ പിത്താശയം എടുത്തുകളയുന്ന ചികിത്സയാണ് സാധാരണയായ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.നേരത്തെ കണ്ടുപിടിക്കുന്ന,സങ്കീര്‍ണമല്ലാത്ത പിത്താശയകല്ലുകളെ താക്കേല്‍ദ്വാര ശസ്ത്രക്രിയകളിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)