പ്രോസ്‌റ്റേറ്റ് കാൻസര്‍: പുരുഷന്‍മാരിലെ അര്‍ബുദത്തില്‍ രണ്ടാമന്‍

1497 Views 0 Comment

ഇന്ത്യൻ പുരുഷൻമാരിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാൻസറിന്. വളരെ സാവധാനത്തിൽ പടരുന്ന കാൻസറായതിനാൽ ഏറെ വൈകിയാവും ഈ രോഗം മിക്കപ്പോഴും തിരിച്ചറിയുക. അൻപതു വയസ് പിന്നിട്ട പുരുഷൻമാരിൽ പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള സാധ്യത വർധിച്ചുവരുന്നതായും പ്രോസ്‌റ്റേറ്റ് കാൻസറിന്റെ നിരക്കില്‍ 2.5% വർധനവ് ഉണ്ടായതായുമാണ്‌  ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ശ്വാസ കോശാര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണിത്. പ്രോസ്റ്റേറ്റ് കാന്‍സറിന് പാരമ്പര്യവുമായി അടുത്ത ബന്ധമാണുള്ളത്. കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഈ അര്‍ബുദത്തിന് വഴിയൊരുക്കുന്ന മറ്റ് ഘടകങ്ങളാണ്. അര്‍ബുദം പ്രോസ്റ്റേറ്റിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റവയവങ്ങളിലേക്ക് പടര്‍ന്ന് പെരുകുമ്പോള്‍ കൂടുതല്‍ അപകടകാരി ആയി മാറുന്നു.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)

 

0 Comments

Leave a Comment