യൂറോളജി വിഭാഗത്തിലെ  ഡോ. ജയ്സന്‍ ഫിലിപ്പ് മനോരമ ഓണ്‍ലൈനില്‍ 2019 ജൂലൈ 11 ന് എഴുതിയ ലേഖനത്തില്‍ നിന്ന് 

മൂത്രത്തില്‍ അണുബാധ ഉണ്ടെന്നു സംശയം തോന്നിയാല്‍ ഉടൻ ഡോക്ടറുടെ സേവനം തേടുക. ഇല്ലെങ്കില്‍ ഇത് ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാം. ചില അവസരങ്ങളില്‍ മൂത്രത്തിലെ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാം. മറ്റ് അവയവങ്ങളിലേക്കു രോഗം പടരാനും സാധ്യതയുണ്ട്. വൃക്ക രോഗങ്ങൾ ജീവനു ഭീഷണിയാകാം, പ്രത്യേകിച്ചും സെപ്റ്റിസീമിയ എന്ന അവസ്ഥയിൽ ബാക്ടീരിയ രക്തത്തിൽ പ്രവേശിച്ചാൽ അത് ഗുരുതരമാണ്.

ധാരാളം വെള്ളം കുടിക്കുകയാണ് മൂത്രത്തിലെ അണുബാധയെ ചെറുക്കാന്‍ ഏറ്റവും നല്ല പോംവഴി. ശുചിമുറിയിൽ പോയി വന്ന ശേഷം കൈകള്‍ വൃത്തിയായി കഴുകണം, വ്യക്തിശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുകയും അവ വൃത്തിയായി കഴുകി വെയിലത്ത് ഉണക്കുകയും ചെയ്യുക. മൂത്രത്തിലെ അണുബാധയെ നിസ്സാരരോഗമായി കണക്കാക്കരുത്. എന്നാല്‍ ചില നിസ്സാര മുന്‍കരുതലുകള്‍ എടുത്താല്‍ അതിനെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.

രോഗനിര്‍ണയത്തിനുള്ള വഴികള്‍ : യൂറിന്‍ മൈക്രോസ്കൊപിക് എക്സാമിനേഷന്‍, യൂറിന്‍ കള്‍ച്ചര്‍

മൂത്രത്തില്‍ അണുബാധയുടെ ലക്ഷണങ്ങള്‍
∙ മൂത്രം പോകുമ്പോള്‍ ഉണ്ടാകുന്ന വേദന, എരിച്ചില്‍
∙ ഇടയ്ക്കിടെ മൂത്ര ശങ്ക
∙ അടിവയറ്റില്‍ വേദന
∙ പനി
∙ മൂത്രത്തില്‍ നിറവ്യത്യാസം
∙ മൂത്രത്തിന് ദുര്‍ഗന്ധം