ഡോ. പ്രമോദ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വല്‍ & മാരിറ്റല്‍ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ലൈംഗിക പ്രശ്‌നങ്ങളുടെ രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. കൊച്ചിയി ല്‍ 2006 ജനുവരി 31നാണ് ഈ ആശുപത്രി സ്ഥാപിതമായത്. കൂടാതെ മറ്റൊരു സ്ഥലത്തും ഞങ്ങള്‍ക്ക് ബ്രാഞ്ചുകളില്ല.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മാരിറ്റല്‍ തെറാപ്പിസ്റ്റ്, ആന്‍ഡ്രോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍, ഫിസിഷന്‍, കാര്‍ഡിയോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, അനസ്തസ്റ്റിസ്റ്റ് എന്നിങ്ങനെ വിവിധ വൈദ്യശാസ്ത്ര ശാഖയില്‍ പ്പെട്ട ഡോക്ടേഴ്‌സിന്റെ ഒരു ടീമാണ് രോഗിയുടെ പ്രശ്‌നങ്ങള്‍ പഠിച്ച് കൂട്ടായി ചര്‍ച്ച ചെയ്ത ശേഷം ചികിത്സ തീരുമാനിക്കുന്നത്. ഇതുതന്നെയാണ് ഞങ്ങളുടെ വിജയ രഹസ്യവും.

അലോപ്പതി മരുന്നുകളുപയോഗിച്ചുള്ള ചികിത്സ, ഓപ്പറേഷനുകള്‍, സെക്‌സ് തെറാപ്പി, സെക്ഷ്വാലിറ്റി എഡ്യൂക്കേഷന്‍, സെക്ഷ്വാലിറ്റി കൗണ്‍സലിംഗ്, മാരിറ്റല്‍ തെറാപ്പി, മാരിറ്റല്‍ കൗണ്‍സലിംഗ്, കൊഗ്‌നെറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്ന മുഖ്യ ചികിത്സാ മാര്‍ഗങ്ങള്‍. ഉദ്ധാരണ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് മരുന്നുകളിലൂടെയോ മറ്റ് ചികിത്സകളിലൂടെയോ അത് വീണ്ടെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓപ്പറേഷന്‍ വഴി പുരുഷ ലിംഗത്തി പ്രോസ്തസിസ് ഇംപ്ലാന്റ് വച്ച് പിടിപ്പിക്കുന്ന ചികിത്സയും ഇവിടെ ലഭ്യമാണ്.

2006 ജനുവരി 31 മുത 2017 ജനുവരി 31 വരെ വിവിധ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 17,662 രോഗികളെ ഞങ്ങള്‍ കാണുവാനിടയായി. ഇതില്‍ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. പുരുഷന്മാരില്‍ 79 ശതമാനം പേര്‍ക്കും അനുഭവപ്പെട്ടിരുന്ന മുഖ്യ പ്രശ്‌നം ഉദ്ധാരണ ശേഷിക്കുറവായിരുന്നു. 12 ശതമാനം പേര്‍ക്ക് ശീഘ്ര സ്ഖലനവും, നാല് ശതമാനംപേര്‍ക്ക് ലൈംഗിക ആഗ്രഹക്കുറവും, 1.5 ശതമാനംപേര്‍ ലൈംഗിക കാര്യങ്ങളില്‍ അറപ്പുള്ളവരുമായിരുന്നു. സ്വവര്‍ഗ്ഗരതിമൂലമുള്ള ബുദ്ധിമുട്ട്, ലൈംഗിക സമയത്ത് ലിംഗത്തിലെ വേദന, വിവിധ രതി വൈകല്യങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍മൂലം വിഷമിക്കുന്നവരായിരുന്നു മറ്റുള്ളവര്‍.

സ്ത്രീകളില്‍ 95 ശതമാനംപേരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് അമിതമായ ഭയമുള്ളവരും യോനീസങ്കോചംമൂലം ബുദ്ധിമുട്ടുന്നവരുമായിരുന്നു. രണ്ടര ശതമാനംപേര്‍ ലൈംഗിക പ്രവൃത്തിയില്‍ അറപ്പുള്ളവരും രണ്ടുശതമാനംപേര്‍ ലൈംഗിക ആഗ്രഹരാഹിത്യം അനുഭവപ്പെടുന്നവരുമായിരുന്നു. ലൈംഗിക ബന്ധത്തിന്റെ സമയത്തുള്ള വേദന, യോനിയില്‍ വേണ്ടത്ര സ്‌നിഗ്ധത(Lubrication)യില്ലായ്മ, സ്വവര്‍ഗരതി(Lesbianism), ട്രാന്‍സ് സെക്ഷ്വലിസം എന്നിവയായിരുന്നു മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍. ഇവരില്‍ 72 ശതമാനംപേരും വിവാഹശേഷം ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധത്തില്‍ ഇടപെടാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ചികിത്സതേടിയെത്തിയത്.

വിവാഹ മോചനങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് വിവാഹ ശേഷം ശരിയായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പറ്റാത്തതും വിവിധ കാരണങ്ങള്‍കൊണ്ടുള്ള ലൈംഗിക സംതൃപ്തിക്കുറവും ദാമ്പത്യ കലഹങ്ങളുമാണ്. ഈ സാഹചര്യത്തില്‍ ലൈംഗിക – വൈവാഹിക പ്രശ്‌നങ്ങള്‍ ചികിത്സിക്കുവാന്‍വേണ്ടി മാത്രമായി ഒരു ആശുപത്രി സ്ഥാപിച്ചതിന്റെ സാംഗത്യം എടുത്തുപറയേണ്ടതില്ലല്ലോ.