പ്രാഥമിക ഘട്ടത്തില്‍ പൊതുവേ രോഗലക്ഷണങ്ങളൊന്നും തന്നെ പിത്താശയക്കല്ലുകള്‍ പ്രകടിപ്പിക്കാറില്ല. കല്ലുകള്‍ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയോ പിത്തനാളത്തെ പൂര്‍ണമായും തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് പൊതുവേ ലക്ഷണങ്ങള്‍ പ്രകടമാകുക.

ഉദരത്തിന്റെ വലതുഭാഗത്ത് വാരിയെല്ലുകള്‍ക്ക് തൊട്ട്താഴെ അനുഭവപ്പെടുന്ന ശക്തമായ വേദന പിത്താശയക്കല്ലുകളുടെ പ്രധാന ലക്ഷണമാണ്. വലതുവശത്തെ തോളിന് താഴെയോ വയറിന്റെ വലതു മധ്യഭാഗത്തോ വേദന വരാം.

അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോഴാണ് പലപ്പോഴും വേദന തുടങ്ങുക.ദഹന പ്രക്രിയയെ സഹായിക്കാനായി പിത്തരസം ഒഴുകാന്‍ തുടങ്ങുമ്പോള്‍ കല്ലുകള്‍ തടസ്സം സൃഷ്ടിക്കുന്നതോടെ വേദന ആരംഭിക്കും. ഓക്കാനം, ഛര്‍ദി, പനി തുടങ്ങിയവ വേദനയോടൊപ്പം ചിലരില്‍ ഉണ്ടാകും.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)