1. പ്രമേഹം നിയന്ത്രണത്തില്‍ വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ഡോക്ടറുടെ സഹായത്തോടുകൂടി പ്ര മേഹം നിയന്ത്രണത്തില്‍ വരുത്തണം.
2. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കണം- വൃക്കരോഗമുള്ളവര്‍ രക്തസമ്മര്‍ദ്ദം 130/80ല്‍ താഴെ തന്നെ നിര്‍ത്തണം കൃത്യമായി രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കണം.
3. അമിത വണ്ണം കുറക്കണം- അതിനായി ഭക്ഷണ ക്രമീകരണവും ഒപ്പം സ്ഥിരമായ വ്യായാമവും ശീലമാക്കണം. അമിത വണ്ണം പ്രമേഹത്തിനും രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും.
4. പുകവലി പാടെ നിര്‍ത്തണം- രക്ത സമ്മര്‍ദം ഉയരുന്നതിനും ഒപ്പം രക്തകുഴലുകള്‍ അടഞ്ഞു വൃക്കകളിലേക്ക് രക്തയോട്ടം കുറയാനും ഇത് കാരണമാകും.
5. ഉപ്പിന്റെ ഉപയോഗം കുറക്കണം- രക്ത സമ്മര്‍ദവും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ അത് സഹായിക്കും.
6. മരുന്നുകള്‍ ദുരുപയോഗം ചെയ്യരുത്- മരുന്ന് കടകളില്‍ നിന്ന് സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് നല്ല ശീലമല്ല. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഒരു ഡോക്ടറുടെ ഉപദേശം തേടി അദ്ദേഹം നല്കുന്ന മരുന്നുകള്‍ മാത്രം കഴിക്കുക.
7. ഭക്ഷണത്തില്‍ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കുറക്കണം

0 Comments