എന്തൊക്കെയാണ് മൂത്രക്കല്ലിന്റെ ലക്ഷണങ്ങള്‍ ?
കിഡ്നിയുടെ ഉള്ളില്‍ ഇരിക്കുന്ന കല്ലുകള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കണമെന്നില്ല. ഈ കല്ലുകള്‍ കിഡ്നിയില്‍ നിന്നും മൂത്രസഞ്ചി വരെ പോവുന്ന യുരീറ്റര്‍ കുഴലിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ ഉണ്ടാക്കുന്ന മുറിവുകളാണ് ശക്തമായ വേദനയായി രോഗി അനുഭവിക്കുന്നത്.
സാധാരണയായി പതിയെ തുടങ്ങി ക്രമേണ ശക്തി കൂടി പിന്നീട് അല്‍പ്പം കുറഞ്ഞു വീണ്ടും ശക്തമായി തിരിച്ചു വരുന്ന രൂപത്തിലാണ് കല്ല് മൂലം ഉണ്ടാവുന്ന വേദന അനുഭവപ്പെടാറ്. ചിലപ്പോള്‍ വേദനയുടെ കൂടെ ചർദ്ധിയും കാണാറുണ്ട്. മൂത്രത്തില്‍ നേരിയ രൂപത്തില്‍ രക്തത്തിന്റെ അംശവും കണ്ടേക്കാം. കല്ല് ഇരിക്കുന്ന സ്ഥലത്തിനനുസരിച്ചു ഇടുപ്പിലെക്കോ ജനനേന്ദ്രിയത്തിന്റെ ഭാഗത്തേക്കോ വേദന വ്യാപിക്കാം. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നലും ചിലപ്പോള്‍ മൂത്രം ഒഴിച്ച് കഴിഞ്ഞു നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതയും കല്ല് മൂലം ആവാം.
പലരും മൂത്രാശയ കല്ലുകള്‍ മൂലമുള്ള വേദന വരുമ്പോള്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി , തല്ക്കാലം വേദന ശമിക്കുന്നതോടെ പിന്നെ അതിനെ കുറിച്ച് അശ്രദ്ധരാവുകയാണ് പതിവ്. എന്നാല്‍ ഇത്തരം അശ്രദ്ധക്ക് ഒരു പക്ഷെ കൊടുക്കേണ്ടി വരുന്ന വില സ്വന്തം കിഡ്നി തന്നെ ആയേക്കാം. വേണ്ട വിധത്തിലുള്ള പരിശോധനകളിലൂടെ ഭൂരിഭാഗം കല്ലുകളുടെയും പുറകിലെ കാരണം കണ്ടെത്താന്‍ കഴിയുകയും പിന്നീട് കല്ലുകള്‍ രൂപപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ചികിത്സയും എടുക്കാനും കഴിയും. വേദന മാറുന്നതോടെ ചികിത്സ അവസാനിപ്പിക്കുമ്പോള്‍ അതിനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത് .
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)

0 Comments