ഗർഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിമുഖത കാട്ടുന്നവർ പ്രധാനമായും പറയുന്ന ന്യായമാണ് ഉറ ഉപയോഗിച്ചാൽ പൂർണമായ സുഖം ലഭിക്കില്ല എന്നത്. നേരിയ തോതിൽ രതിസുഖം കുറയും എന്നത് ശരിയാണ്. ഗണ്യമായ തോതിൽ കുറവുണ്ടാകും എന്ന തോന്നൽ വെറും അബദ്ധമാണ്. സുഖാനുഭവം എന്നത് വ്യക്ത്യാധിഷ്ടിതം ആണ്. ഇഷ്ടാനിഷ്ടങ്ങൾ, ഉറ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ധാരണകൾ, അതിനോടുള്ള മനോഭാവം, മുൻകാലങ്ങളിൽ ഉറ ഉപയോഗിച്ച് പരിചയം എന്നിവയ്ക്ക് അനുസരിച്ചാകും ഉറ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും സുഖാനുഭൂതിയിൽ അനുഭവപ്പെടുന്ന വ്യത്യാസം.