കാര്യം കഴിഞ്ഞാൽ അങ്ങേരു തിരിഞ്ഞു കിടക്കും, പിന്നെ ഒരു കൂര്ക്കം വലി മാത്രം കേള്ക്കാം .. സ്ത്രീകൾ പലപ്പോഴും പറയുന്ന ഒരു പരാതിയാണ് ഇത്. ലൈംഗീക ബന്ധം പൂര്ണരമായാൽ ഉടൻ ബാത്ത്‌റൂമിലേക്ക് ഓടുന്ന സ്ത്രീയെ കുറിച്ചാകും പുരുഷന്റെ് പരാതി. തന്റെ് ലൈംഗീക പങ്കാളി താൻ കൂടി ചേര്ന്ന് അനുഷ്ടിച്ച കര്മ.ത്തിൽ തൃപ്തനോ, തൃപ്തയോ ആണോ എന്ന് അറിയാതെയുള്ള ആ വിശ്രമം ഒട്ടും നന്നല്ല എന്നതാണ് സത്യം. സംഭോഗത്തിന്റെ ആലസ്യം തീരുന്നത് വരെ ഒന്ന് ക്ഷമിക്കൂ സുഹൃത്തേ, നിങ്ങളുടെ ലൈംഗീക ജീവിതം പുതിയൊരു തലത്തിലേക്ക് എത്തുന്നത് കാണാം…

സംഭോഗശേഷം പങ്കാളികൾ പരസ്പരം പുണർന്നു കിടക്കുന്നതു ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കും. പങ്കാളിയുടെ ഈ കരുതൽ കൂടുതൽ ആഗ്രഹിക്കുന്നതു സ്ത്രീയാണ്. ഇതു കൂടാതെ സംയോഗത്തിനു ശേഷം അഞ്ചു മുതൽ പത്തു മിനിറ്റുകൾ നേരമെടുത്തു മാത്രമേ ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരും. ഉയർന്ന രക്തസമ്മർദ്ദം, വർധിച്ച ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ പൂർവസ്ഥിതിയിലേക്കു വരാനാണ് ഇത്രയും സമയമെടുക്കുന്നത്.