ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ പിടിപെട്ടാൽ ഗർഭം അലസൽ, കുഞ്ഞിന് തൂക്കകുറവ്, മാസം തികയുന്നതിന് മുമ്പ് പ്രസവം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മൂത്രത്തിൽ പഴുപ്പിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ- ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന, പനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടൻ ഡോക്ടറിനെ കാണുകയാണ് വേണ്ടത്.
ചിലപ്പോൾ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ മൂത്രത്തിൽ പഴുപ്പുണ്ടാകാറുണ്ട്. അത് കൊണ്ടാണ് മാസത്തിലൊരിക്കൽ ഗർഭിണികൾ മൂത്രപരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നത്. വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകും. ഗർഭിണികൾ ദിവസവും കുറഞ്ഞത് 13 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )


0 Comments