ഹൃദ്രോഗവും ഉദ്ധാരണക്കുറവും തമ്മിൽ ബന്ധമുണ്ട്, എന്നാൽ ഹൃദ്രോഗത്തിന്റെ മരുന്നു കഴിക്കുന്നതും ഉദ്ധാരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മരുന്നു കഴിക്കുന്നതുകൊണ്ടല്ല ഇത്തരത്തിലുള്ള ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപോലെ തന്നെ മരുന്നുകള്‍ കഴിക്കണം.

ഹൃദ്രോഗം ഉള്ളവർ തോന്നുംപോലെ ഡോക്ടറെ കാണാതെ ഉദ്ധാരണത്തിനുള്ള മരുന്നുകൾ കഴിക്കുന്നത് നല്ലതല്ല. ക്രമേണ ഉദ്ധാരണം കുറയുന്നവരിൽ അഞ്ചുവർഷത്തിനുള്ളിൽ ഹൃദ്രോഗം വരുന്ന പതിവ് കാണാറുണ്ട്. ഹൃദയത്തിന്റെ രക്തക്കുഴലില്‍ അടവു വന്നതുപോലെ തന്നെ ലിംഗത്തിലേക്കുള്ള രക്തക്കുഴലിലും അടവു വരാന്‍ സാധ്യതയുണ്ട്. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇതിന്റെ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

കൈരളി ന്യൂസിന്റെ ഡോക്ടർ ലൈവ് പരിപാടിയിൽ പ്രേക്ഷകന്റെ ചോദ്യത്തിന് നൽകിയ ഉത്തരം