പുരുഷ ലിംഗത്തിലേയ്ക്ക് രക്തം കൊണ്ടുവരുന്ന ധമനികളുടെ വലിപ്പം ഒരു മില്ലീമീറ്ററില്‍ താഴെയാണ്. എന്നാല്‍ ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനികളുടെ വലിപ്പം മൂന്നുമുതല്‍ നാലുവരെ മില്ലീമീറ്ററും . ചെറിയ രക്തക്കുഴലിൽ അടവ് വന്നാൽ പതിയെ വലിയ രക്തക്കുഴലും അടയുമെന്നത് തർക്കമില്ലാത്ത വസ്തുതയാണല്ലോ.
രക്തധമനികളിലെ അടവ്മൂലം ഒരു പുരുഷന് ഉദ്ധാരണം നഷ്ടപ്പെട്ടാല്‍ തുടര്‍ന്നുള്ള മൂന്നു മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ധമനികളിലെ രക്തപ്രവാഹം കുറയുന്നതുകൊണ്ട് ഉദ്ധാരണശേഷി നഷ്ടപ്പെടുന്ന 40 വയസ് കഴിഞ്ഞ പുരുഷന്മാരില്‍ ഏകദേശം 10 ശതമാനവും 50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 10 മുതല്‍ 20 ശതമാനംപേര്‍ക്കും ഇത്തരം ഹൃദ്രോഗ സാധ്യത തള്ളിക്കളയാനാകില്ല.
0 Comments