പ്രോസ്റ്റേറ്റ് വീക്കം മൂര്ശ്ചിച്ചാല്‍ പെട്ടെന്നൊരുദിവസം തീരെ മൂത്രംപോകാത്ത അവസ്ഥ വരാം. തുടര്‍ച്ചയായുള്ള കടുത്ത തടസ്സംമൂലം കാലക്രമേണ മൂത്രം പോകാതിരിക്കും. മൂത്രസഞ്ചിയുടെ മൂത്രമൊഴിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉള്ളില്‍ രോഗമുണ്ടാവുകയും ഇതുവരെ അറിയാതിരിക്കുകയും ചെയ്തവരില്‍ പെട്ടെന്ന് മൂത്രതടസ്സം ഉണ്ടാകാം. യാത്രയിലും മറ്റും ഏറെനേരം മൂത്രം പിടിച്ചുവയ്ക്കുക, മദ്യപാനം, ചിലയിനം മരുന്നുകള്‍, അര്‍ശ്ശസ്, അധ്വാനമില്ലാത്തവര്‍, തുടര്‍ച്ചയായി ഇരുന്ന് ജോലിചെയ്യുന്നവര്‍ തുടങ്ങിയവരിലും രോഗം പെട്ടെന്ന് രൂക്ഷമാകാം. 

* വൃക്കസ്തംഭനം

* അണുബാധ

* മൂത്രത്തിലൂടെയുള്ള രക്തംപോക്ക്

* മൂത്രാശയക്കല്ലുകള്‍  ഇവയാണ് നിര്‍ദോഷമായ പ്രോസ്റ്റേറ്റ് വീക്കംമൂലം ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങള്‍.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )