പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അര്‍ബുദകാരിയല്ലാത്ത ഒരു വളര്‍ച്ചയാണ് ബിപിഎച്ച് . പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചയില്‍ രണ്ടു പ്രധാന കാലയളവുകളുണ്ട് . ഒന്ന് യൗവനാരംഭത്തില്‍, ഈ സമയത്തെ ദ്ദ്രുത വളര്‍ച്ച കഴിഞ്ഞ് പിന്നീട് വളരെ സാവധാനത്തിലാകും പ്രോസ്റ്റേറ്റ് ഗ്രന്ഥി വളര്‍ച്ച . എന്നാല്‍ 40 വയസ്സ് പിന്നിട്ട ശേഷം ചിലരില്‍ അസ്വാഭാവീകമായ ഒരു വലുതാകല്‍ ശ്രദ്ധയില്‍ പെട്ടേക്കാം . . അതാണ് ബിപിഎച്ച് അഥവാ ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ .
ബിപിഎച്ച് ഉണ്ടാകാന്‍ ഉള്ള കാരണം
ബി പി എച്ചിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ് . എന്നിരുന്നാലും, പ്രായം ചെന്ന പുരുഷന്മാരില്‍ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ സജീവതയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകം Dihydrotestosterone (DHT) എന്ന് അറിയപ്പെടുന്ന ഇതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്വാഭാവിക വളര്‍ച്ചയെ നിയന്ത്രിക്കുന്നത്.
എല്ലാ പുരുഷന്മാര്‍ക്കും ബിപിഎച്ച് ഉണ്ടാകാറുണ്ടോ?
50 വയസില്‍ കൂടുതല്‍ പ്രായമുള്ള പുരുഷന്മാരില്‍ പകുതി പേര്‍ക്കും ഈ അവസ്ഥയുണ്ടാകുകയും, പ്രായം കൂടുംന്തോറും ഇതു സംഭവിക്കുന്നത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ പുരുഷന്മാരില്‍ 50% പേര്‍ക്കു മാത്രമാണ് ഇത് മൂത്രസംബന്ധമായ രോഗലക്ഷണങ്ങളായി പ്രത്യക്ഷമാകുന്നത്.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )

0 Comments