നല്ല വൃത്തിയുള്ള സൗകര്യം കിട്ടിയെങ്കില്‍ മാത്രം മൂത്രമൊഴിക്കുക, അല്ലെങ്കില്‍ അത് ലഭിക്കുന്നത് വരെ പിടിച്ചു വെക്കുക. പല സ്ത്രീകളിലും ഇത്തരമൊരു സ്വഭാവ വിശേഷം കാണാറുണ്ട്‌.  ജോലി ചെയ്യുന്ന സ്ത്രീകള്‍ , സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇവരിലാണ് ഇതൊക്കെ കൂടുതലായും കാണുന്നത് .

ഇങ്ങനെ സ്ഥിരമായി മൂത്രം പിടിച്ചു വെച്ചാല്‍ യൂറിന്‍ ബ്ലാഡറിന് മൂത്രം പിടിച്ചു വെക്കാനുള്ള ശേഷിയും ചുരുങ്ങാനുള്ള പവറും ഇലാസ്റ്റിസിറ്റിയും  കുറയും. ഇത്തരക്കാര്‍ പിന്നീട്   മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണമായും മൂത്ര സഞ്ചി ഒഴിയില്ല, കുറച്ചു കെട്ടി കിടക്കും . ഇത് പിന്നീട് ഇന്‍ഫെക്ഷന്‍ ആയി പരിണമിക്കും.

ഇന്‍ഫെക്ഷന്‍ വരാതെ നോക്കാന്‍ എന്തുചെയ്യണം ?  

മൂത്രമൊഴിക്കാന്‍  തോന്നിയാല്‍ മൂത്രം പിടിച്ചു വെക്കാതെ ഒഴിക്കുക

 മൂത്രമൊഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് നന്നായി  ഗുഹ്യഭാഗങ്ങള്‍  കഴുകുക

ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റുക, കഴുകി വെയിലില്‍ ഉണക്കി ഉപയോഗിക്കുക 

ഗുഹ്യ ഭാഗങ്ങളില്‍ സോപ്പ് മിതമായി ഉപയോഗിക്കുക