പ്രമേഹ രോഗവും ഉദ്ധാരണക്കുറവും (Diabetes Mellitus & Erectile Dysfunction /ED)
പ്രമേഹ രോഗമുള്ള പുരുഷന്മാരിൽ 20 മുതൽ 71 ശതമാനം വരെ വ്യക്തികൾക്കും ഉദ്ധാരണക്കുറവുള്ളതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രായം വർദ്ധിക്കുന്നതനുസരിച്ച് ഇതിന്റെ തോതും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വേൾഡ് ഡയബറ്റിക്‌സ് ഫൗണ്ടേഷന്റെ കണക്കു പ്രകാരം 40 ശതമാനം പ്രമേഹ രോഗികളും ഉദ്ധാരണക്കുറവുള്ളവരാണ്.
ദീർഘകാലമായി നിലനിൽക്കുന്നതും അനിയന്ത്രിതവുമായ പ്രമേഹ രോഗം ഉദ്ധാരണക്കുറവിന് കാരണമാകാറുണ്ട്. ലിംഗത്തിനുള്ളിലെ അറകളുടെ വികാസ സങ്കോചശേഷി പ്രമേഹരോഗം മൂലം നഷ്ടപ്പെടുന്നതാണ് കാരണം. പ്രമേഹ രോഗം പുരുഷ ലിംഗത്തിലെ കോര്‍പ്പസ് കാവര്‍ണോസക്കുള്ളിലെ മൃദുലവും മിനുസമുള്ളതുമായ പേശികളില്‍ ഘടനാപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അറകളുടെ നനുത്ത പേശികള്‍ കട്ടിപിടിക്കുകയും അവയുടെ വികാസസങ്കോച ശേഷി കുറയുകയും ചെയ്തേക്കാം. ഇത് രക്തപ്രവാഹത്തെയും ബാധിക്കുന്നു.ഇത്തരം മാറ്റങ്ങളാണ് ഉദ്ധാരണശേഷി നഷ്ടപ്പെടുത്തുന്നതെന്ന് കരുതുന്നു. പ്രമേഹ രോഗമുള്ളവരിൽ വീനസ് ലീക്കും കൂടുതലായി കണ്ടുവരുന്നു.
4 Comments
Mohan Kumar
Yes
Dr. Promodu
YES. PLS CONTACT @ 9497484665
Abdul Rasheed
എനിക്ക് ഉദ്ദാരണം ഇല്ല പ്രമേഹം ഉണ്ടായിരുന്നു
Dr. Promodu
പ്രമേഹം കൊണ്ട് ഉദ്ധാരണപ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497484665 നമ്പറില്‍ വിളിക്കൂ