ആറു വര്‍ഷമായി..എത്രയോ ഡോക്ടര്‍മാരെ കണ്ടു, എത്ര മാനസീക സമ്മര്‍ദ്ദമാണ് ഇക്കാലത്തില്‍ അനുഭവിച്ചുതീര്‍ത്തത്…ഒടുവില്‍ ഞങ്ങള്‍ അനുഭവിച്ച വിഷമതകള്‍ക്ക് വിരാമമിട്ടത് ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്ട്യൂട്ടിലെത്തിച്ചേര്‍ന്നതു കൊണ്ടാണ്.

വിവാഹ ശേഷം തുടങ്ങിയ ഞങ്ങളുടെ ആശങ്കകള്‍ കഴിഞ്ഞ ഒക്ടോബറിലാണ് അവസാനിച്ചത്. ഞങ്ങളുടെ ജിവിതത്തിലെ അസുലഭമുഹൂര്‍ത്തം എന്നുതന്നെ പറയാം ആ വൈകുന്നേരത്തെ.. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പേടികൊണ്ടാണ് യോനീ പ്രവേശം ഇത്രയും നീണ്ടുപോയത്. പേടി മാത്രമല്ല, ബന്ധപ്പെടുമ്പോള്‍ നല്ല വേദനയും അനുഭവപ്പെടാറുണ്ട്. ആ പേടിയും വേദനയും മൂലം ലൈംഗീക ബന്ധത്തില്‍ യോനീ പ്രവേശത്തിന് ശ്രമിക്കുമ്പോള്‍  ശരീരം മൊത്തം ഞാന്‍ ഇരുമ്പ് പോലെ ദൃഡമാക്കി വെയ്ക്കും.

എന്‍റെ രോഗാവസ്ഥയുടെ മൂല കാരണം എന്താണ് എന്ന് പറഞ്ഞുതരാന്‍ മുന്‍പ് കണ്ട ഗൈനക്കോളജി വിദഗ്ദ്ധര്‍ക്ക് ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അതിന്‍റെ യദാര്‍ത്ഥ കാരണം ഞാന്‍ മനസിലാക്കിയത് ഇവിടെ വന്ന ശേഷമാണ്. ഡോക്ടര്‍ പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യൂട്യൂബ് ചാനലാണ് ഞങ്ങള്‍ക്ക് മുന്നിലൊരു നിമിത്തമായി മാറിയത്. ഇവിടെ വന്നപ്പോള്‍ നല്ലൊരു അന്തരീക്ഷം അനുഭവപ്പെട്ടു, ഒരു ആശുപത്രി ആണെന്ന് തോന്നിയതേയില്ല. ഒരു ഹണിമൂണ്‍ ട്രിപ്പ്‌ പോലെ ഞങ്ങള്‍ ആ ദിവസങ്ങള്‍ ആസ്വദിച്ചു എന്നുതന്നെ പറയാം.

പ്രമോദ് ഡോക്ടറുടെ നിരന്തര പരിചരണവും സിസ്റ്റര്‍ സിമിയുടെ പിന്തുണയും സമീപനവും കൊണ്ടുതന്നെ പകുതി മാനസീക സമ്മര്‍ദ്ദം ഒഴിവാകും. ഡോകടര്‍ ഞങ്ങള്‍ക്ക് ഹോംവര്‍ക്ക് തരുമായിരുന്നു. ഞങ്ങളെക്കൊണ്ട് ആകില്ലെന്ന് പലവട്ടം തോന്നിയെങ്കിലും ഡോക്ടറും സിമി സിസ്റ്ററും നിരന്തരം ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഇവിടെ ക്ലീനിങ്ങിനു വരുന്ന ചേച്ചിമാര്‍ ഉള്‍പ്പടെ ഓരോ സ്റ്റാഫും വീട്ടിലെന്ന പോലെയുള്ള ഒരു അനുഭവമാണ് ഓരോ ദിവസവും തന്നത്. അങ്ങനെ വിജയകരമായി ഞങ്ങളുടെ ചികിത്സ പൂര്‍ത്തിയാക്കി.

ചികിത്സ പൂര്‍ത്തിയായി എന്നറിഞ്ഞപ്പോള്‍ ആശ്വാസത്തിന് ഒപ്പം മനസ്സില്‍ ഒരു വിങ്ങലും അനുഭവപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം . അത്രക്ക് കടപ്പെട്ടിരിക്കുന്നു ഈ സ്ഥാപനത്തോട്‌ ഞങ്ങള്‍. സമാനമായ  ദുഃഖം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് ഒരു അനുഗ്രഹമാണ് ഈ സ്ഥാപനം. എത്ര നന്ദി പറഞ്ഞാലും തീരില്ല…ഈ സ്ഥാപനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു…  

ഫാത്തിമ