കിഡ്നി സ്റ്റോണുകള്‍ പലതരത്തിലുണ്ട്. ഓരോ സ്റ്റോണുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ഓക്സലേറ്റ് (oxalate) സ്റ്റോണ്‍, കാല്‍ഷ്യം (calcium) സ്റ്റോണ്‍, യൂറിക്ക്‌ ആസിഡ് (uric acid) സ്റ്റോണ്‍ തുടങ്ങിയവയെല്ലാം വിവിധയിനം കിഡ്നി സ്റ്റോണുകളാണ്. 

കാല്‍ഷ്യം (calcium) സ്റ്റോണ്‍ ഉള്ളവര്‍ വിറ്റാമിന്‍ D കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണപതാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കൂണുകള്‍, മുട്ടയുടെ മഞ്ഞ, പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍, ഓറഞ്ച് , സാല്‍മണ്‍ പോലുള്ള ,മത്സ്യങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.

കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. കിഡ്നി സ്റ്റോണിന്റെ് പ്രധാന ലക്ഷണം വാരിയെല്ലുകളിലും ഇടുപ്പിലും പിന്നെ അടിവയറ്റിലും ഉണ്ടാവുന്ന വേദനയാണ്.ഒരു തവണ കിഡ്നി സ്റ്റോണ്‍ വന്നാല്‍ വീണ്ടും വരുവാനുള്ള സാധ്യത കൂടുതലാണ്. ഒരു ആരോഗ്യപരമായ ഡയറ്റ് പ്ലാന്‍ ശീലിക്കുന്നത് സ്റ്റോണ്‍ വീണ്ടും വരാതിരിക്കാന്‍ സഹായിക്കും.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് )