ചോദ്യം : ഭര്‍ത്താവ് നേരെ കാര്യത്തിലേക്ക് കടക്കുന്നു , ഡോക്ടര്‍ രതിപൂര്‍വ ലീലകള്‍ക്ക് പ്രസക്തിയില്ലേ ?റോസ്‌ലിന്‍ , മൂവാറ്റുപുഴ

ഉത്തരം : ഫോര്‍പ്ലേ എന്ന വാക്ക് ഭാര്യ പറഞ്ഞാല്‍ ഞെട്ടിത്തെറിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉള്ള കാലം കുറെയൊക്കെ കഴിഞ്ഞു പോയിയെങ്കിലും ഇപ്പോഴും അത്തരക്കാര്‍ പലപ്പോഴും മുന്നില്‍ എത്താറുണ്ട്. രതിമൂർച്ഛയിലേക്കുള്ള കവാടമാണ് രതിലീലകൾ . ലൈംഗികജീവിതം സജീവമായി നിലനിർത്താനും അതിന്റെ ആസ്വാദ്യത വർധിപ്പിക്കാനും രതിലീലകൾ അത്യാവശ്യമാണ്.

ലിംഗം യോനിയില്‍ പ്രവേശിപ്പിക്കണമെങ്കിൽ അത് ഉദ്ധരിച്ച് ദൃഢമാകണം. സാധാരണ ഗതിയിൽ യോനി ചുരുങ്ങിയും മുറുകിയും ഇരിക്കുന്നതിനാൽ ലിംഗപ്രവേശം വേദനയും ചിലപ്പോൾ ചെറിയ മുറിവുകളും ബുദ്ധിമുട്ടുമുണ്ടാക്കും. ഇത് ലൈംഗിക താല്പര്യക്കുറവിലേക്ക് നയിക്കും. എന്നാൽ രതിപൂർവലാളനകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ലൈംഗിക ഉത്തേജനത്താൽ പുരുഷ ലിംഗം രക്തം നിറഞ്ഞ് ഉദ്ധരിച്ചു നന്നായി ദൃഢമാവുകയും, സ്നേഹദ്രവം സ്രവിക്കുകയും ചെയ്യുന്നു. ഇതിന് സമാനമായി യോനി വികസിതവും, സ്നേഹദ്രവം നിറഞ്ഞ് വഴുവഴുപ്പുള്ളത് ആവുകയും, ഭഗശിശ്നിക ഉദ്ധരിച്ചു ദൃഢമാവുകയും ചെയ്യുന്നു. അതോടെ ലിംഗവും യോനിയും സുഗമവും സുഖകരവുമായ സംഭോഗത്തിന്‌ തയ്യാറാവുന്നു. പങ്കാളികൾ കൂടുതൽ ആസ്വദിക്കുന്നതും ഈ രതിലീലകൾ തന്നെയാണ്.

സ്ത്രീയും പുരുഷനും കരയും കടലും പോലെയാണ്. പുരുഷന്‍ പെട്ടന്ന് ചൂടാകുകയും തണുക്കുകയും ചെയ്യും. സ്ത്രീകള്‍ മറിച്ചാണ്. പല പുരുഷന്മാരും ഇതിനെക്കുറിച്ച് അജ്ഞരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ക്ക് കുറേക്കൂടി സമയം വേണമെന്ന് തുറന്നു പറയുക, കൂടുതല്‍ രതിപൂര്‍വ ലീലകള്‍ക്ക് സ്നേഹപൂര്‍വ്വം പ്രേരിപ്പിക്കുക. അതെ മാര്‍ഗമുള്ളൂ

ചോദ്യം സോഷ്യല്‍ മീഡിയ പേജില്‍ വന്നത്. എന്നാല്‍ ചോദ്യകര്‍ത്താവിന്‍റെ പേരും സ്ഥലവും യഥാര്‍ത്ഥമല്ല.