നല്ല വൃത്തിയുള്ള സൗകര്യം കിട്ടിയെങ്കില്‍ മാത്രം മൂത്രമൊഴിക്കുക, അല്ലെങ്കില്‍ അത് ലഭിക്കുന്നത് വരെ പിടിച്ചു വെക്കുക. പല സ്ത്രീകളിലും ഇത്തരമൊരു സ്വഭാവ വിശേഷം കാണാറുണ്ട്‌.  ജോലി ചെയ്യുന്ന സ്ത്രീകള്‍ , സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇവരിലാണ് ഇതൊക്കെ കൂടുതലായും കാണുന്നത് . ഇങ്ങനെ സ്ഥിരമായി മൂത്രം പിടിച്ചു വെച്ചാല്‍ യൂറിന്‍ ബ്ലാഡറിന് ( മൂത്ര സഞ്ചി ) മൂത്രം പിടിച്ചു വെക്കാനുള്ള ശേഷിയും ചുരുങ്ങാനുള്ള പവറും ഇലാസ്റ്റിസിറ്റിയും  കുറയും. ഇത്തരക്കാര്‍ പിന്നീട്   മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണമായും മൂത്ര സഞ്ചി ഒഴിയില്ല, കുറച്ചു കെട്ടി കിടക്കും . ഇത് പിന്നീട് ഇന്‍ഫെക്ഷന്‍ ആയി പരിണമിക്കും. 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)