മറ്റ് അവയവങ്ങള്‍ക്കുള്ള പരിഗണന തന്നെയാണ് ലിംഗത്തിനും നല്‍കേണ്ടത്. ലിംഗവലുപ്പം കൂടിയാല്‍ സ്ത്രീയ്ക്ക് പരമാവധി സുഖം ലഭിക്കുമെന്ന ചിന്തയാണ് പലര്‍ക്കും. വലുപ്പം കൂടിയാല്‍ സ്ത്രീക്ക് ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ലിംഗവലുപ്പം കുറഞ്ഞതുകൊണ്ട് സുഖം കുറയില്ലെന്നുമാണ് വസ്തുത.
ലിംഗവലുപ്പം കൂട്ടാനുള്ള അത്ഭുതമരുന്ന് തുടങ്ങിയ പരസ്യങ്ങളില്‍ പലരും വീണു പോകാറുണ്ട്. മനുഷ്യശരീരത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മാത്രമേ ലൈംഗിക അവയവങ്ങള്‍ക്കും വളര്‍ച്ചയുണ്ടാകൂ എന്നിരിക്കേ അനാവശ്യമായി മരുന്നു കഴിച്ച് ആരോഗ്യം നശിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി. ലൈംഗികബന്ധത്തില്‍ ലിംഗവലുപ്പമല്ല പ്രധാനപ്പെട്ടത്. പരസ്പരമുള്ള സ്‌നേഹവും പരിഗണനയും കിടപ്പറയില്‍ സന്തോഷം നിറയ്ക്കും. ലിംഗത്തിന്റെ വലുപ്പക്കുറവ് പല കൗമാരക്കാരെയും മോശമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടാറുണ്ട്. എന്നാല്‍ ഈ വിഷയത്തിലെ വ്യക്തമായ അവബോധം നല്ലൊരു ജീവിതം നല്‍കും. എന്ത് പ്രശ്‌നങ്ങള്‍ക്കും സ്വയം ചികിത്സ തേടാതെ വൈദ്യസഹായം തേടുന്നതാണ് നല്ലത് ?
0 Comments