സ്ത്രീകളിൽ ഗർഭധാരണം നടക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടാൽ മതിയാകും. കൃത്യമായി 28 ദിവസങ്ങളുള്ള ആർത്തവചക്രമുള്ളവർക്ക് 14–ാം ദിവസമാകും അണ്ഡവിസർജനം നടക്കുക. ഇവർക്ക് 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഗർഭധാരണത്തിനായി ബന്ധപ്പെടാം.ആഴത്തിൽ ലിംഗപ്രവേശം സാധ്യമാകുന്ന ലൈംഗികനിലകൾ സ്വീകരിക്കാം. ജെല്ലുകൾ പോലുള്ള കൃത്രിമ ലൂബ്രിക്കന്റുകൾ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കാമെന്നുള്ളതുകൊണ്ട് ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.