വര്‍ഷങ്ങളായി പ്രോസ്‌റ്റേറ്റിനു മരുന്നു കഴിക്കുന്നുണ്ട്‌. മൂന്നു മാസമായി ഇതു നിര്‍ത്തി. ഈ മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കണോ ? നിര്‍ത്തിയാല്‍ ഭാവിയില്‍ പ്രശ്‌നമുണ്ടാകുമോ ?

മൂത്ര സംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കില്‍ മരുന്നു നിര്‍ത്തുന്നതില്‍ കുഴപ്പമില്ല. പക്ഷേ പ്രോസ്‌റ്റേറ്റിന്‌ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടോ എന്നറിയാന്‍ അള്‍ട്രാ സൗണ്ട്‌ സ്‌കാന്‍ നടത്തുന്നത്‌ നന്നായിരിക്കും. പ്രോസ്‌റ്റേറ്റിന്റെ വലിപ്പം നമ്മള്‍ അറിയാതെതന്നെ കൂടിയേക്കാം. യൂറിന്‍ കെട്ടിക്കിടന്ന്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്‌. ഇവ ലക്ഷണങ്ങളില്ലാതെയാണ്‌ വരുന്നത്‌. അതിനാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പിഎസ്‌എയും അള്‍ട്രാ സൗണ്ട്‌ സ്‌കാനും ചെയ്യുന്നത്‌ നന്നായിരിക്കും.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )