സാധാരണ പ്രായമായവരില്‍ കണ്ടുവരുന്നതാണ് പ്രോസ്‌റ്റേറ്റ് സംബന്ധിയായ പ്രശ്‌നങ്ങള്‍. ഭൂരിഭാഗം ആളുകളിലും ഇത് പ്രായാധിക്യം മൂലം കാന്‍സര്‍ അല്ലാത്ത ഗ്രന്ഥി വീക്കം ആയിട്ടാണ് ഉണ്ടാകുന്നത്. അപൂര്‍വം ചിലരില്‍ കാന്‍സര്‍ കൊണ്ടും ആകാം. കാന്‍സര്‍ ഉണ്ടോയെന്ന് അറിയാന്‍ 40 വയസു കഴിഞ്ഞവര്‍ പിഎസ്‌എ ടെസ്റ്റ് (prostate-specific antigen) നടത്തി നോക്കുന്നത് നല്ലതാണ്.
പിഎസ്‌എ രണ്ടു കാരണങ്ങള്‍കൊണ്ട് കൂടാം. ഒന്നാമത് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മൂലം, രണ്ടാമത് പ്രോസ്‌റ്റേറ്റിലെ ഇന്‍ഫെക്‌ഷന്‍ മൂലം. ഇന്‍ഫെക്‌ഷന്‍ ആണെങ്കില്‍ ആന്റിബയോട്ടിക്ക് കൊണ്ട് കുറയും. പിഎസ്‌എ കുറഞ്ഞില്ലെങ്കില്‍ പ്രോസ്‌റ്റേറ്റ് ബയോപ്‌സി ചെയ്‌ത് കാന്‍സറാണോയെന്ന് ഉറപ്പാക്കാം. കാന്‍സര്‍ അല്ലാതെയുള്ള പ്രോസ്‌റ്റേറ്റ് വളര്‍ച്ച മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാം. മരുന്നുകള്‍ ഫലപ്രദമല്ലാത്തവര്‍ക്ക് എന്‍ഡോസ്‌കോപിക് സര്‍ജറി വേണ്ടിവരാം.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )



0 Comments