മൂത്രം ഒഴിക്കാന്‍ തോന്നിയ ഉടന്‍ ബാത്ത്‌റൂമില്‍ എത്തുന്നതിനുമുമ്പേ നിയന്ത്രിക്കാന്‍ കഴിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് ഏര്‍ജ് ഇന്‍കോണ്ടിനെന്‍സ് . മൂത്രസഞ്ചിക്ക് മൂത്രം ശേഖരിച്ചു വയ്ക്കാനുളള കഴിവ് നഷ്ടപ്പെടുന്നതാണ് കാരണം.

തെരുതെരെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍ ഇത്തരക്കാരില്‍ ശക്തമായിരിക്കും. ആര്‍ത്തവവിരാമ ഘട്ടത്തിലാണ് കൂടുതലായും ഉണ്ടാകുന്നത്. ഇതും ഗര്‍ഭകാലത്ത് സാധാരണമാണ്. പ്രസവശേഷം ഇതിന് മാറ്റംവരുന്നു.മൂത്രസഞ്ചിയിലെ ആവരണമായ മ്യൂക്കോസയുടെ ശക്തി കുറയുന്നതാണ് എര്‍ജ് ഇന്‍കോണ്ടിനെന്‍സിനു കാരണം.

സാധാരണ ഒരാള്‍ക്ക് 600 മില്ലി ലിറ്റര്‍ മൂത്രം ശേഖരിച്ചു വയ്ക്കാന്‍ കഴിയുമെങ്കില്‍, എര്‍ജ് ഇന്‍കോണ്ടിനെന്‍സുള്ളവര്‍ക്ക് 100, 200 ആകുമ്പോഴേക്കും മൂത്രം പോകണമെന്ന തോന്നല്‍ ശക്തമാകും. അതിനാല്‍ മൂത്രം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതെവരുന്നു. മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ആവശ്യമെങ്കില്‍ ഈസ്ട്രജന്‍ റീ പ്ലയ്‌സ്‌മെന്റ് തെറാപ്പി ചെയ്യുന്നതിലൂടെയും ഇത് ശമനം ലഭിക്കുന്നതാണ്.

ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )  സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് )