Loss of sexual desire
ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാനും ലൈംഗിക കാര്യങ്ങൾ സംസാരിക്കുവാനും ഉള്ള ആഗ്രഹം പുരുഷന്മാർക്ക് നഷ്ടമാകുന്ന അവസ്ഥയാണ് ആഗ്രഹമില്ലാത്ത അവസ്ഥയാണിത്. നേരത്തെ, നല്ല രീതിയിൽ ലൈംഗികാഗ്രഹങ്ങൾ പ്രകടിപ്പിച്ചിരുന്ന വ്യക്തികൾക്ക് പില്‍ക്കാലത്ത് അത് നഷ്ടപ്പെടുന്ന സാഹചര്യവും ഇക്കാര്യത്തിൽ ഉണ്ടാകാം. ഇതിന് പിന്നില്‍ ഭൂരിഭാഗവും മാനസിക കാരണങ്ങളായിരിക്കും. പങ്കാളിയുമായുള്ള അടുപ്പക്കുറവ്, കലഹം, ലൈംഗിക കാര്യങ്ങളിലുള്ള ഭയം, ഉത്കണ്ഠ, കുറ്റബോധം, വിഷാദരോഗം, മറ്റ് മാനസിക രോഗങ്ങള്‍ എന്നിങ്ങനെ പലതും ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകാം. എങ്കിലും ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലൊന്നും കുഴപ്പങ്ങളില്ലായെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഹോര്‍മോണ്‍ തകരാറുകളും ശാരീരികമായ മറ്റ് കുഴപ്പങ്ങളോ ഇല്ലയെങ്കില്‍ സെക്സ് തെറാപ്പിയാണ് ഏറ്റവും ഫലപ്രദമായ ചികിത്സാ രീതി.
0 Comments