90 ശതമാനം യൂറിനറി ഇൻഫെക്‌ഷനും യൂറിനറി ബ്ലാഡറിൽ വരുന്നതാണ്. മൂത്രനാളിയിൽ മാത്രം വരുന്നതാണ് ബാക്കി 10 ശതമാനം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദനയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണം. കുട്ടികളിലും പ്രായം ചെന്നവരിലും ഗ്യാസ്ട്രബിളായോ പനിയായോ മാത്രമാകാം ലക്ഷണങ്ങൾ പ്രകടമാകുക.
കടുത്ത യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ താഴെ കാണുന്ന ലക്ഷണങ്ങള്‍ ആകും ഉണ്ടാകുക
നടുവിന്റെ താഴ്ഭാഗത്ത്, നട്ടെല്ലിന്റെ ഇരുവശങ്ങളിൽ തൊടുമ്പോൾ വേദനിക്കുക
വിട്ടുമാറാത്ത പനി
ഛർദി
മൂത്രത്തിന്റെ നിറം കടും മഞ്ഞയാകുക
മൂത്രത്തിൽ നേരിയ തോതിൽ രക്തം കലരുക
മൂത്രത്തിൽ പത പോലെ വരിക
അസഹ്യമായ നടുവേദന എന്നിവ കടുത്ത അണുബാധയുടെ ലക്ഷണങ്ങളാണ്.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ്, ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)

0 Comments